സൂറ അസ്-സൽസല pdf — ഡൗൺലോഡ് (മലയാളം)
സൂറ അസ്-സൽസല pdf മലയാളം — ഡൗൺലോഡ് സൂറ അസ്-സൽസല വിവർത്തനം. സൂറ അസ്-സൽസല (Medinan) 8 ആയത്ത്.
Related
- സൂറ അസ്-സൽസല വിവർത്തനംമലയാളം
- സൂറ അസ്-സൽസല mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അസ്-സൽസല

ﮅﮆﮇﮈﮉ
99:1
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .
ﮊﮋﮌﮍ
99:2
ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,
ﮎﮏﮐﮑﮒ
99:3
അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.
ﮓﮔﮕﮖ
99:4
അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.
ﮗﮘﮙﮚﮛ
99:5
നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
ﮜﮝﮞﮟﮠﮡﮢ
99:6
അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
ﮣﮤﮥﮦﮧﮨﮩ
99:7
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
ﮪﮫﮬﮭﮮﮯﮰ
99:8
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







