PDF —
19 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-അഅ്ല pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-അഅ്ല pdf മലയാളം — ഡൗൺലോഡ് സൂറ അൽ-അഅ്ല വിവർത്തനം. സൂറ അൽ-അഅ്ല (Meccan) 19 ആയത്ത്.



19 ആയത്ത് · Meccan · മലയാളം
bismillah
ﮟﮠﮡﮢﮣ
87:1 അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
ﮤﮥﮦﮧ
87:2 സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
ﮨﮩﮪﮫ
87:3 വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
ﮬﮭﮮﮯ
87:4 മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
ﮰﮱﯓﯔ
87:5 എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
ﯕﯖﯗﯘ
87:6 നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
ﯙﯚﯛﯜﯝﯞﯟﯠﯡﯢﯣ
87:7 അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
ﯤﯥﯦ
87:8 കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.
ﯧﯨﯩﯪﯫ
87:9 അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
ﯬﯭﯮﯯ
87:10 ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.
ﭑﭒﭓ
87:11 ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.
ﭔﭕﭖﭗﭘ
87:12 വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
ﭙﭚﭛﭜﭝﭞﭟ
87:13 പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
ﭠﭡﭢﭣﭤ
87:14 തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
ﭥﭦﭧﭨﭩ
87:15 തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
ﭪﭫﭬﭭﭮ
87:16 പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
ﭯﭰﭱﭲ
87:17 പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
ﭳﭴﭵﭶﭷﭸ
87:18 തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.
ﭹﭺﭻﭼ
87:19 അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers