PDF —
11 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ആദിയാത്ത് pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ആദിയാത്ത് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ആദിയാത്ത് വിവർത്തനം. സൂറ അൽ-ആദിയാത്ത് (Meccan) 11 ആയത്ത്.

← അസ്-സൽസലസൂറ അൽ-ആദിയാത്ത് അൽ-ഖാരിഅ →


11 ആയത്ത് · Meccan · മലയാളം
bismillah
ﮱﯓﯔ
100:1 കിതച്ചു കൊണ്ട് ഓടുന്നവയും,
ﯕﯖﯗ
100:2 അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
ﯘﯙﯚ
100:3 എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
ﯛﯜﯝﯞ
100:4 അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
ﯟﯠﯡﯢ
100:5 അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
ﭑﭒﭓﭔﭕ
100:6 തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
ﭖﭗﭘﭙﭚ
100:7 തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
ﭛﭜﭝﭞﭟ
100:8 തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
ﭠﭡﭢﭣﭤﭥﭦﭧﭨ
100:9 എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
ﭩﭪﭫﭬﭭ
100:10 ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
ﭮﭯﭰﭱﭲﭳ
100:11 തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers