അദ്-ദുഹ സൂറ അറബി, മലയാളം

അദ്-ദുഹ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (11 ആയത്ത് — مكية). അദ്-ദുഹ കേൾക്കൂ, അദ്-ദുഹ വിവർത്തനം, അദ്-ദുഹ mp3, അദ്-ദുഹ pdf.

അദ്-ദുഹ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَالضُّحَىٰ ۝١
📖 വിവർത്തനം ആയത്ത് 1
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَاللَّيْلِ إِذَا سَجَىٰ ۝٢
📖 വിവർത്തനം ആയത്ത് 2
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ۝٣
📖 വിവർത്തനം ആയത്ത് 3
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ۝٤
📖 വിവർത്തനം ആയത്ത് 4
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ۝٥
📖 വിവർത്തനം ആയത്ത് 5
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ۝٦
📖 വിവർത്തനം ആയത്ത് 6
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
وَوَجَدَكَ ضَالًّا فَهَدَىٰ ۝٧
📖 വിവർത്തനം ആയത്ത് 7
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَائِلًا فَأَغْنَىٰ ۝٨
📖 വിവർത്തനം ആയത്ത് 8
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
فَأَمَّا الْيَتِيمَ فَلَا تَقْهَرْ ۝٩
📖 വിവർത്തനം ആയത്ത് 9
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
وَأَمَّا السَّائِلَ فَلَا تَنْهَرْ ۝١٠
📖 വിവർത്തനം ആയത്ത് 10
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ۝١١
📖 വിവർത്തനം ആയത്ത് 11
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
← 92 അദ്-ദുഹ (93/114) 94 →
വായിക്കുക അദ്-ദുഹ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

93الضحى Ad-Duha 📚 11 ആയത്ത് مكية

ആയത്ത് ആയത്ത് – അദ്-ദുഹ സൂറ — 11 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers