PDF —
52 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഹാഖ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഹാഖ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഹാഖ വിവർത്തനം. സൂറ അൽ-ഹാഖ (Meccan) 52 ആയത്ത്.



52 ആയത്ത് · Meccan · മലയാളം
bismillah
ﮯﮰ
69:1 ആ യഥാര്‍ത്ഥ സംഭവം!
ﮱﯓﯔ
69:2 എന്താണ് ആ യഥാര്‍ത്ഥ സംഭവം?
ﯕﯖﯗﯘﯙ
69:3 ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം?
ﯚﯛﯜﯝﯞ
69:4 ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
ﯟﯠﯡﯢﯣ
69:5 എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.
ﯤﯥﯦﯧﯨﯩﯪ
69:6 എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.
ﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻ
69:7 തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം.
ﯼﯽﯾﯿﰀﰁ
69:8 ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
ﭑﭒﭓﭔﭕﭖﭗ
69:9 ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.
ﭘﭙﭚﭛﭜﭝﭞ
69:10 അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
ﭟﭠﭡﭢﭣﭤﭥﭦ
69:11 തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.
ﭧﭨﭩﭪﭫﭬﭭ
69:12 നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
ﭮﭯﭰﭱﭲﭳﭴ
69:13 കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍,
ﭵﭶﭷﭸﭹﭺﭻ
69:14 ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍!
ﭼﭽﭾﭿ
69:15 അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
ﮀﮁﮂﮃﮄﮅ
69:16 ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും.
ﮆﮇﮈﮉﮊﮋﮌﮍﮎﮏﮐ
69:17 മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.
ﮑﮒﮓﮔﮕﮖﮗ
69:18 അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല.
ﮘﮙﮚﮛﮜﮝﮞﮟﮠﮡ
69:19 എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ.
ﮢﮣﮤﮥﮦﮧ
69:20 തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.
ﮨﮩﮪﮫﮬ
69:21 അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.
ﮭﮮﮯﮰ
69:22 ഉന്നതമായ സ്വര്‍ഗത്തില്‍.
ﮱﯓﯔ
69:23 അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.
ﯕﯖﯗﯘﯙﯚﯛﯜﯝ
69:24 കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.)
ﯞﯟﯠﯡﯢﯣﯤﯥﯦﯧﯨ
69:25 എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍,
ﯩﯪﯫﯬﯭ
69:26 എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.)
ﯮﯯﯰﯱ
69:27 അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!)
ﯲﯳﯴﯵﯶﯷ
69:28 എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല.
ﯸﯹﯺﯻ
69:29 എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി.
ﯼﯽﯾ
69:30 (അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ.
ﯿﰀﰁﰂ
69:31 പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.
ﰃﰄﰅﰆﰇﰈﰉﰊ
69:32 പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.
ﰋﰌﰍﰎﰏﰐﰑ
69:33 തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
ﰒﰓﰔﰕﰖﰗ
69:34 സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
ﰘﰙﰚﰛﰜﰝ
69:35 അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല.
ﭑﭒﭓﭔﭕﭖ
69:36 ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
ﭗﭘﭙﭚﭛ
69:37 തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
ﭜﭝﭞﭟﭠ
69:38 എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു:
ﭡﭢﭣﭤ
69:39 നിങ്ങള്‍ കാണാത്തവയെക്കൊണ്ടും
ﭥﭦﭧﭨﭩ
69:40 തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.
ﭪﭫﭬﭭﭮﭯﭰﭱﭲ
69:41 ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
ﭳﭴﭵﭶﭷﭸﭹﭺ
69:42 ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
ﭻﭼﭽﭾﭿ
69:43 ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.
ﮀﮁﮂﮃﮄﮅ
69:44 നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
ﮆﮇﮈﮉ
69:45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,
ﮊﮋﮌﮍﮎ
69:46 എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
ﮏﮐﮑﮒﮓﮔﮕ
69:47 അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.
ﮖﮗﮘﮙ
69:48 തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു.
ﮚﮛﮜﮝﮞﮟ
69:49 തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം.
ﮠﮡﮢﮣﮤ
69:50 തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു.
ﮥﮦﮧﮨ
69:51 തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.
ﮩﮪﮫﮬﮭ
69:52 അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers