PDF —
26 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഗാശിയ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഗാശിയ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഗാശിയ വിവർത്തനം. സൂറ അൽ-ഗാശിയ (Meccan) 26 ആയത്ത്.

← അൽ-അഅ്ലസൂറ അൽ-ഗാശിയ അൽ-ഫജ്ർ →


26 ആയത്ത് · Meccan · മലയാളം
bismillah
ﭽﭾﭿﮀﮁ
88:1 (നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
ﮂﮃﮄﮅ
88:2 അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
ﮆﮇﮈ
88:3 പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.
ﮉﮊﮋﮌ
88:4 ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.
ﮍﮎﮏﮐﮑ
88:5 ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.
ﮒﮓﮔﮕﮖﮗﮘ
88:6 ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
ﮙﮚﮛﮜﮝﮞﮟ
88:7 അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
ﮠﮡﮢﮣ
88:8 ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
ﮤﮥﮦ
88:9 അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.
ﮧﮨﮩﮪ
88:10 ഉന്നതമായ സ്വര്‍ഗത്തില്‍.
ﮫﮬﮭﮮﮯ
88:11 അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
ﮰﮱﯓﯔ
88:12 അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.
ﯕﯖﯗﯘ
88:13 അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
ﯙﯚﯛ
88:14 തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
ﯜﯝﯞ
88:15 അണിയായി വെക്കപ്പെട്ട തലയണകളും,
ﯟﯠﯡ
88:16 വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.
ﯢﯣﯤﯥﯦﯧﯨ
88:17 ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
ﯩﯪﯫﯬﯭ
88:18 ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.
ﯮﯯﯰﯱﯲ
88:19 പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.
ﯳﯴﯵﯶﯷ
88:20 ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌
ﯸﯹﯺﯻﯼ
88:21 അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
ﯽﯾﯿﰀ
88:22 നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
ﭑﭒﭓﭔﭕ
88:23 പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
ﭖﭗﭘﭙﭚ
88:24 അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.
ﭛﭜﭝﭞ
88:25 തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
ﭟﭠﭡﭢﭣ
88:26 പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers