സൂറ അൽ-ഹുമസ pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-ഹുമസ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഹുമസ വിവർത്തനം. സൂറ അൽ-ഹുമസ (Meccan) 9 ആയത്ത്.
Related
- സൂറ അൽ-ഹുമസ വിവർത്തനംമലയാളം
- സൂറ അൽ-ഹുമസ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-ഹുമസ

ﭢﭣﭤﭥﭦ
104:1
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
ﭧﭨﭩﭪﭫ
104:2
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
ﭬﭭﭮﭯﭰ
104:3
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
ﭱﭲﭳﭴﭵﭶ
104:4
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
ﭷﭸﭹﭺﭻ
104:5
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
ﭼﭽﭾﭿ
104:6
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
ﮀﮁﮂﮃﮄ
104:7
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
ﮅﮆﮇﮈ
104:8
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
ﮉﮊﮋﮌ
104:9
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







