അൽ-ഹുമസ സൂറ അറബി, മലയാളം

അൽ-ഹുമസ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (9 ആയത്ത് — مكية). അൽ-ഹുമസ കേൾക്കൂ, അൽ-ഹുമസ വിവർത്തനം, അൽ-ഹുമസ mp3, അൽ-ഹുമസ pdf.

അൽ-ഹുമസ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ۝١
📖 വിവർത്തനം ആയത്ത് 1
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
الَّذِي جَمَعَ مَالًا وَعَدَّدَهُ ۝٢
📖 വിവർത്തനം ആയത്ത് 2
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ۝٣
📖 വിവർത്തനം ആയത്ത് 3
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ۝٤
📖 വിവർത്തനം ആയത്ത് 4
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَا أَدْرَاكَ مَا الْحُطَمَةُ ۝٥
📖 വിവർത്തനം ആയത്ത് 5
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ اللَّهِ الْمُوقَدَةُ ۝٦
📖 വിവർത്തനം ആയത്ത് 6
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ۝٧
📖 വിവർത്തനം ആയത്ത് 7
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيْهِم مُّؤْصَدَةٌ ۝٨
📖 വിവർത്തനം ആയത്ത് 8
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِي عَمَدٍ مُّمَدَّدَةٍ ۝٩
📖 വിവർത്തനം ആയത്ത് 9
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.
← 103 അൽ-ഹുമസ (104/114) 105 →
വായിക്കുക അൽ-ഹുമസ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

104الهمزة Al-Humazah 📚 9 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ഹുമസ സൂറ — 9 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers