സൂറ അദ്-ദുഹ pdf — ഡൗൺലോഡ് (മലയാളം)
സൂറ അദ്-ദുഹ pdf മലയാളം — ഡൗൺലോഡ് സൂറ അദ്-ദുഹ വിവർത്തനം. സൂറ അദ്-ദുഹ (Meccan) 11 ആയത്ത്.
Related
- സൂറ അദ്-ദുഹ വിവർത്തനംമലയാളം
- സൂറ അദ്-ദുഹ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അദ്-ദുഹ

ﮉﮊ
93:1
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
ﮋﮌﮍﮎ
93:2
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
ﮏﮐﮑﮒﮓﮔ
93:3
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
ﮕﮖﮗﮘﮙﮚ
93:4
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്.
ﮛﮜﮝﮞﮟ
93:5
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
ﮠﮡﮢﮣﮤ
93:6
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
ﮥﮦﮧﮨ
93:7
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
ﮩﮪﮫﮬ
93:8
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
ﮭﮮﮯﮰﮱ
93:9
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
ﯓﯔﯕﯖﯗ
93:10
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
ﯘﯙﯚﯛﯜ
93:11
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







