PDF —
21 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ലൈൽ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ലൈൽ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ലൈൽ വിവർത്തനം. സൂറ അൽ-ലൈൽ (Meccan) 21 ആയത്ത്.



21 ആയത്ത് · Meccan · മലയാളം
bismillah
ﮡﮢﮣﮤ
92:1 രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
ﮥﮦﮧﮨ
92:2 പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
ﮩﮪﮫﮬﮭ
92:3 ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
ﮮﮯﮰﮱ
92:4 തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
ﯓﯔﯕﯖﯗ
92:5 എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
ﯘﯙﯚ
92:6 ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
ﯛﯜﯝ
92:7 അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
ﯞﯟﯠﯡﯢ
92:8 എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
ﯣﯤﯥ
92:9 ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
ﭑﭒﭓ
92:10 അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
ﭔﭕﭖﭗﭘﭙﭚ
92:11 അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
ﭛﭜﭝﭞ
92:12 തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
ﭟﭠﭡﭢﭣ
92:13 തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
ﭤﭥﭦﭧ
92:14 അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
ﭨﭩﭪﭫﭬ
92:15 ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
ﭭﭮﭯﭰ
92:16 നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
ﭱﭲﭳ
92:17 ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.
ﭴﭵﭶﭷﭸ
92:18 പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
ﭹﭺﭻﭼﭽﭾﭿ
92:19 പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
ﮀﮁﮂﮃﮄﮅ
92:20 തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
ﮆﮇﮈ
92:21 വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers