PDF —
42 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അബസ pdf — ഡൗൺലോഡ് (മലയാളം)

സൂറ അബസ pdf മലയാളം — ഡൗൺലോഡ് സൂറ അബസ വിവർത്തനം. സൂറ അബസ (Meccan) 42 ആയത്ത്.



42 ആയത്ത് · Meccan · മലയാളം
bismillah
ﭑﭒﭓ
80:1 അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
ﭔﭕﭖﭗ
80:2 അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
ﭘﭙﭚﭛﭜ
80:3 (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
ﭝﭞﭟﭠﭡ
80:4 അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
ﭢﭣﭤﭥ
80:5 എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
ﭦﭧﭨﭩ
80:6 നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
ﭪﭫﭬﭭﭮ
80:7 അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
ﭯﭰﭱﭲﭳ
80:8 എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
ﭴﭵﭶ
80:9 (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
ﭷﭸﭹﭺ
80:10 അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
ﭻﭼﭽﭾ
80:11 നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
ﭿﮀﮁﮂ
80:12 അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
ﮃﮄﮅﮆ
80:13 ആദരണീയമായ ചില ഏടുകളിലാണത്‌.
ﮇﮈﮉ
80:14 ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
ﮊﮋﮌ
80:15 ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
ﮍﮎﮏ
80:16 മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
ﮐﮑﮒﮓﮔ
80:17 മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
ﮕﮖﮗﮘﮙ
80:18 ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
ﮚﮛﮜﮝﮞ
80:19 ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ﮟﮠﮡﮢ
80:20 പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
ﮣﮤﮥﮦ
80:21 അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
ﮧﮨﮩﮪﮫ
80:22 പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
ﮬﮭﮮﮯﮰﮱ
80:23 നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
ﯓﯔﯕﯖﯗ
80:24 എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
ﯘﯙﯚﯛﯜ
80:25 നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
ﯝﯞﯟﯠﯡ
80:26 പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
ﯢﯣﯤﯥ
80:27 എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
ﯦﯧﯨ
80:28 മുന്തിരിയും പച്ചക്കറികളും
ﯩﯪﯫ
80:29 ഒലീവും ഈന്തപ്പനയും
ﯬﯭﯮ
80:30 ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
ﯯﯰﯱ
80:31 പഴവര്‍ഗവും പുല്ലും.
ﯲﯳﯴﯵ
80:32 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
ﯶﯷﯸﯹ
80:33 എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
ﯺﯻﯼﯽﯾﯿ
80:34 അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
ﰀﰁﰂ
80:35 തന്‍റെ മാതാവിനെയും പിതാവിനെയും.
ﰃﰄﰅ
80:36 തന്‍റെ ഭാര്യയെയും മക്കളെയും.
ﰆﰇﰈﰉﰊﰋﰌ
80:37 അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
ﰍﰎﰏﰐ
80:38 അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
ﰑﰒﰓ
80:39 ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
ﰔﰕﰖﰗﰘ
80:40 വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
ﭑﭒﭓ
80:41 അവയെ കൂരിരുട്ട് മൂടിയിരിക്കും.
ﭔﭕﭖﭗﭘ
80:42 അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers