PDF —
46 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൻ-നാസിഅത് pdf — ഡൗൺലോഡ് (മലയാളം)

സൂറ അൻ-നാസിഅത് pdf മലയാളം — ഡൗൺലോഡ് സൂറ അൻ-നാസിഅത് വിവർത്തനം. സൂറ അൻ-നാസിഅത് (Meccan) 46 ആയത്ത്.

← അൻ-നബഅ്സൂറ അൻ-നാസിഅത് അബസ →


46 ആയത്ത് · Meccan · മലയാളം
bismillah
ﮢﮣﮤ
79:1 (അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
ﮥﮦﮧ
79:2 (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
ﮨﮩﮪ
79:3 ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
ﮫﮬﮭ
79:4 എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
ﮮﮯﮰ
79:5 കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
ﮱﯓﯔﯕ
79:6 ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
ﯖﯗﯘ
79:7 അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
ﯙﯚﯛﯜ
79:8 ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
ﯝﯞﯟ
79:9 അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
ﯠﯡﯢﯣﯤﯥ
79:10 അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
ﯦﯧﯨﯩﯪ
79:11 നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
ﯫﯬﯭﯮﯯﯰ
79:12 അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.
ﯱﯲﯳﯴﯵ
79:13 അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
ﯶﯷﯸﯹ
79:14 അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
ﯺﯻﯼﯽﯾ
79:15 മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
ﯿﰀﰁﰂﰃﰄﰅ
79:16 ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
ﭑﭒﭓﭔﭕﭖ
79:17 നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.
ﭗﭘﭙﭚﭛﭜﭝ
79:18 എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
ﭞﭟﭠﭡﭢ
79:19 നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
ﭣﭤﭥﭦ
79:20 അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
ﭧﭨﭩ
79:21 അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
ﭪﭫﭬﭭ
79:22 പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
ﭮﭯﭰ
79:23 അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
ﭱﭲﭳﭴﭵ
79:24 ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
ﭶﭷﭸﭹﭺﭻ
79:25 അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
ﭼﭽﭾﭿﮀﮁﮂ
79:26 തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.
ﮃﮄﮅﮆﮇﮈﮉﮊ
79:27 നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
ﮋﮌﮍﮎ
79:28 അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ﮏﮐﮑﮒﮓ
79:29 അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ﮔﮕﮖﮗﮘ
79:30 അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
ﮙﮚﮛﮜﮝ
79:31 അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
ﮞﮟﮠ
79:32 പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ﮡﮢﮣﮤ
79:33 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌
ﮥﮦﮧﮨﮩ
79:34 എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
ﮪﮫﮬﮭﮮﮯ
79:35 അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
ﮰﮱﯓﯔﯕ
79:36 കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
ﯖﯗﯘﯙ
79:37 (അന്ന്‌) ആര്‍ അതിരുകവിയുകയും
ﯚﯛﯜﯝ
79:38 ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
ﯞﯟﯠﯡﯢ
79:39 (അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
ﯣﯤﯥﯦﯧﯨﯩﯪﯫﯬ
79:40 അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
ﯭﯮﯯﯰﯱ
79:41 (അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.
ﯲﯳﯴﯵﯶﯷ
79:42 ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
ﯸﯹﯺﯻﯼ
79:43 നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌?
ﯽﯾﯿﰀ
79:44 നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
ﰁﰂﰃﰄﰅﰆ
79:45 അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
ﰇﰈﰉﰊﰋﰌﰍﰎﰏﰐ
79:46 അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers