സൂറ അത്-തക്വീർ pdf — ഡൗൺലോഡ് (മലയാളം)
സൂറ അത്-തക്വീർ pdf മലയാളം — ഡൗൺലോഡ് സൂറ അത്-തക്വീർ വിവർത്തനം. സൂറ അത്-തക്വീർ (Meccan) 29 ആയത്ത്.
Related
- സൂറ അത്-തക്വീർ വിവർത്തനംമലയാളം
- സൂറ അത്-തക്വീർ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അത്-തക്വീർ

ﭙﭚﭛﭜ
81:1
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
ﭝﭞﭟﭠ
81:2
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
ﭡﭢﭣﭤ
81:3
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
ﭥﭦﭧﭨ
81:4
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
ﭩﭪﭫﭬ
81:5
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
ﭭﭮﭯﭰ
81:6
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
ﭱﭲﭳﭴ
81:7
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
ﭵﭶﭷﭸ
81:8
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
ﭹﭺﭻﭼ
81:9
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.
ﭽﭾﭿﮀ
81:10
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
ﮁﮂﮃﮄ
81:11
ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
ﮅﮆﮇﮈ
81:12
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
ﮉﮊﮋﮌ
81:13
സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
ﮍﮎﮏﮐﮑ
81:14
ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്.
ﮒﮓﮔﮕ
81:15
പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
ﮖﮗﮘ
81:16
സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
ﮙﮚﮛﮜ
81:17
രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
ﮝﮞﮟﮠ
81:18
പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
ﮡﮢﮣﮤﮥ
81:19
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
ﮦﮧﮨﮩﮪﮫﮬ
81:20
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
ﮭﮮﮯﮰ
81:21
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
ﮱﯓﯔﯕ
81:22
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
ﯖﯗﯘﯙﯚ
81:23
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്.
ﯛﯜﯝﯞﯟﯠ
81:24
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
ﯡﯢﯣﯤﯥﯦ
81:25
ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
ﯧﯨﯩ
81:26
അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?
ﯪﯫﯬﯭﯮﯯ
81:27
ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
ﯰﯱﯲﯳﯴﯵ
81:28
അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
ﯶﯷﯸﯹﯺﯻﯼﯽﯾ
81:29
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







