PDF —
36 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-മുത്വഫ്ഫിഫീൻ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-മുത്വഫ്ഫിഫീൻ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-മുത്വഫ്ഫിഫീൻ വിവർത്തനം. സൂറ അൽ-മുത്വഫ്ഫിഫീൻ (Meccan) 36 ആയത്ത്.

← അൽ-ഇൻഫിത്വാർസൂറ അൽ-മുത്വഫ്ഫിഫീൻ അൽ-ഇൻശിഖാഖ് →


36 ആയത്ത് · Meccan · മലയാളം
bismillah
ﯖﯗﯘ
83:1 അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
ﯙﯚﯛﯜﯝﯞﯟ
83:2 അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
ﯠﯡﯢﯣﯤﯥ
83:3 ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
ﯦﯧﯨﯩﯪﯫ
83:4 അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
ﭑﭒﭓ
83:5 ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
ﭔﭕﭖﭗﭘﭙ
83:6 അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
ﭚﭛﭜﭝﭞﭟﭠ
83:7 നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
ﭡﭢﭣﭤﭥ
83:8 സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
ﭦﭧﭨ
83:9 എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
ﭩﭪﭫﭬ
83:10 അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
ﭭﭮﭯﭰﭱ
83:11 അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
ﭲﭳﭴﭵﭶﭷﭸﭹ
83:12 എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
ﭺﭻﭼﭽﭾﭿﮀﮁ
83:13 അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
ﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
83:14 അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
ﮍﮎﮏﮐﮑﮒﮓ
83:15 അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
ﮔﮕﮖﮗﮘ
83:16 പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
ﮙﮚﮛﮜﮝﮞﮟﮠ
83:17 പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
ﮡﮢﮣﮤﮥﮦﮧ
83:18 നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
ﮨﮩﮪﮫﮬ
83:19 ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ﮭﮮﮯ
83:20 എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
ﮰﮱﯓ
83:21 സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.
ﯔﯕﯖﯗﯘ
83:22 തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
ﯙﯚﯛﯜ
83:23 സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
ﯝﯞﯟﯠﯡﯢ
83:24 അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
ﯣﯤﯥﯦﯧ
83:25 മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
ﯨﯩﯪﯫﯬﯭﯮﯯ
83:26 അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
ﯰﯱﯲﯳ
83:27 അതിലെ ചേരുവ തസ്നീം ആയിരിക്കും.
ﯴﯵﯶﯷﯸ
83:28 അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
ﯹﯺﯻﯼﯽﯾﯿﰀﰁ
83:29 തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
ﰂﰃﰄﰅﰆ
83:30 അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
ﰇﰈﰉﰊﰋﰌﰍ
83:31 അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
ﰎﰏﰐﰑﰒﰓﰔ
83:32 അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
ﰕﰖﰗﰘﰙ
83:33 അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
ﭑﭒﭓﭔﭕﭖﭗ
83:34 എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
ﭘﭙﭚﭛ
83:35 സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
ﭜﭝﭞﭟﭠﭡﭢ
83:36 സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers