PDF —
19 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഇൻഫിത്വാർ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഇൻഫിത്വാർ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഇൻഫിത്വാർ വിവർത്തനം. സൂറ അൽ-ഇൻഫിത്വാർ (Meccan) 19 ആയത്ത്.



19 ആയത്ത് · Meccan · മലയാളം
bismillah
ﭑﭒﭓﭔ
82:1 ആകാശം പൊട്ടി പിളരുമ്പോള്‍.
ﭕﭖﭗﭘ
82:2 നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
ﭙﭚﭛﭜ
82:3 സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
ﭝﭞﭟﭠ
82:4 ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
ﭡﭢﭣﭤﭥﭦ
82:5 ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.
ﭧﭨﭩﭪﭫﭬﭭ
82:6 ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
ﭮﭯﭰﭱﭲ
82:7 നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
ﭳﭴﭵﭶﭷﭸﭹ
82:8 താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
ﭺﭻﭼﭽﭾ
82:9 അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
ﭿﮀﮁﮂ
82:10 തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.
ﮃﮄﮅ
82:11 രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.
ﮆﮇﮈﮉ
82:12 നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.
ﮊﮋﮌﮍﮎ
82:13 തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
ﮏﮐﮑﮒﮓ
82:14 തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
ﮔﮕﮖﮗ
82:15 പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.
ﮘﮙﮚﮛﮜ
82:16 അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
ﮝﮞﮟﮠﮡﮢ
82:17 പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ﮣﮤﮥﮦﮧﮨﮩ
82:18 വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ﮪﮫﮬﮭﮮﮯﮰﮱﯓﯔﯕ
82:19 ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers