PDF —
17 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അത്വ്-ത്വാരിഖ് pdf — ഡൗൺലോഡ് (മലയാളം)

സൂറ അത്വ്-ത്വാരിഖ് pdf മലയാളം — ഡൗൺലോഡ് സൂറ അത്വ്-ത്വാരിഖ് വിവർത്തനം. സൂറ അത്വ്-ത്വാരിഖ് (Meccan) 17 ആയത്ത്.

← അൽ-ബുറൂജ്സൂറ അത്വ്-ത്വാരിഖ് അൽ-അഅ്ല →


17 ആയത്ത് · Meccan · മലയാളം
bismillah
ﭑﭒﭓ
86:1 ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
ﭔﭕﭖﭗﭘ
86:2 രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ﭙﭚﭛ
86:3 തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
ﭜﭝﭞﭟﭠﭡﭢ
86:4 തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
ﭣﭤﭥﭦﭧ
86:5 എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
ﭨﭩﭪﭫﭬ
86:6 തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
ﭭﭮﭯﭰﭱﭲ
86:7 മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.
ﭳﭴﭵﭶﭷ
86:8 അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
ﭸﭹﭺﭻ
86:9 രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
ﭼﭽﭾﭿﮀﮁﮂ
86:10 അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
ﮃﮄﮅﮆ
86:11 ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
ﮇﮈﮉﮊ
86:12 സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
ﮋﮌﮍﮎ
86:13 തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
ﮏﮐﮑﮒ
86:14 ഇതു തമാശയല്ല.
ﮓﮔﮕﮖ
86:15 തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
ﮗﮘﮙ
86:16 ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
ﮚﮛﮜﮝﮞ
86:17 ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers