അത്വ്-ത്വാരിഖ് സൂറ അറബി, മലയാളം

അത്വ്-ത്വാരിഖ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (17 ആയത്ത് — مكية). അത്വ്-ത്വാരിഖ് കേൾക്കൂ, അത്വ്-ത്വാരിഖ് വിവർത്തനം, അത്വ്-ത്വാരിഖ് mp3, അത്വ്-ത്വാരിഖ് pdf.

അത്വ്-ത്വാരിഖ് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَالسَّمَاءِ وَالطَّارِقِ ۝١
📖 വിവർത്തനം ആയത്ത് 1
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَمَا أَدْرَاكَ مَا الطَّارِقُ ۝٢
📖 വിവർത്തനം ആയത്ത് 2
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
النَّجْمُ الثَّاقِبُ ۝٣
📖 വിവർത്തനം ആയത്ത് 3
തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ۝٤
📖 വിവർത്തനം ആയത്ത് 4
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ۝٥
📖 വിവർത്തനം ആയത്ത് 5
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
خُلِقَ مِن مَّاءٍ دَافِقٍ ۝٦
📖 വിവർത്തനം ആയത്ത് 6
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ ۝٧
📖 വിവർത്തനം ആയത്ത് 7
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.
إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ ۝٨
📖 വിവർത്തനം ആയത്ത് 8
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
يَوْمَ تُبْلَى السَّرَائِرُ ۝٩
📖 വിവർത്തനം ആയത്ത് 9
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ۝١٠
📖 വിവർത്തനം ആയത്ത് 10
അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
وَالسَّمَاءِ ذَاتِ الرَّجْعِ ۝١١
📖 വിവർത്തനം ആയത്ത് 11
ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
وَالْأَرْضِ ذَاتِ الصَّدْعِ ۝١٢
📖 വിവർത്തനം ആയത്ത് 12
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
إِنَّهُ لَقَوْلٌ فَصْلٌ ۝١٣
📖 വിവർത്തനം ആയത്ത് 13
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
وَمَا هُوَ بِالْهَزْلِ ۝١٤
📖 വിവർത്തനം ആയത്ത് 14
ഇതു തമാശയല്ല.
إِنَّهُمْ يَكِيدُونَ كَيْدًا ۝١٥
📖 വിവർത്തനം ആയത്ത് 15
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
وَأَكِيدُ كَيْدًا ۝١٦
📖 വിവർത്തനം ആയത്ത് 16
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ۝١٧
📖 വിവർത്തനം ആയത്ത് 17
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.
← 85 അത്വ്-ത്വാരിഖ് (86/114) 87 →
വായിക്കുക അത്വ്-ത്വാരിഖ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

86الطارق At-Tariq 📚 17 ആയത്ത് مكية

ആയത്ത് ആയത്ത് – അത്വ്-ത്വാരിഖ് സൂറ — 17 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers