Wa qaala lahum Nabiy yuhum innal laaha qad ba`asa lakum Taaloota malikaa; qaalooo annaa yakoonu lahul mulku `alainaa wa nahnu ahaqqu bilmulki minhu wa lam yu`ta sa`atamminal maal; qaala innallaahas tafaahu `alaikum wa zaadahoo bastatan fil`ilmi waljismi wallaahu yu`tee mulkahoo mai yashaaa`; wallaahu Waasi`un `Aleem
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
🌐 Additional reference in தமிழ்
🌐 தமிழ்
அவர்களுடைய நபி அவர்களிடம் "நிச்சயமாக அல்லாஹ் தாலூத்தை உங்களுக்கு அரசனாக அனுப்பியிருக்கிறான்" என்று கூறினார்; (அதற்கு) அவர்கள், "எங்கள் மீது அவர் எப்படி அதிகாரம் செலுத்த முடியும்? அதிகாரம் செலுத்த அவரை விட நாங்கள் தாம் தகுதியுடையவர்கள்; மேலும், அவருக்குத் திரண்ட செல்வமும் கொடுக்கபடவில்லையே!" என்று கூறினார்கள்; அதற்கவர், "நிச்சயமாக அல்லாஹ் உங்களைவிட (மேலாக) அவரையே தேர்ந்தெடுத்திருக்கின்றான்; இன்னும், அறிவாற்றலிலும், உடல் வலிமையிலும் அவருக்கு அதிகமாக வழங்கியுள்ளான் - அல்லாஹ் தான் நாடியோருக்குத் தன் (அரச) அதிகாரத்தை வழங்குகிறான்; இன்னும் அல்லாஹ் விசாலமான (கொடையுடைய)வன்; (யாவற்றையும்) நன்கறிபவன்" என்று கூறினார்.
ത്വാലൂത്ത്: ഇസ്രായീൽ സന്തതികളുടെ രാജാവായി അല്ലാഹു നിയോഗിച്ച വ്യക്തി.
അന്നാ: എങ്ങനെ, എവിടെ നിന്ന്.
സഅത്: സമ്പത്തിന്റെ വിശാലത, ധാരാളിത്തം.
ഇസ്ത്വഫാ: തെരഞ്ഞെടുത്തു, പ്രത്യേകം തിരഞ്ഞെടുത്തു.
ബസ്ത്വ: വിശാലത, സമൃദ്ധി, വർദ്ധനവ്.
തഫ്സീർ:
ഇസ്രായീൽ സന്തതികൾ തങ്ങളുടെ പ്രവാചകനോട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യാൻ ഒരു രാജാവിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ അവരുടെ പ്രവാചകൻ അവരോട് പറഞ്ഞു: "അല്ലാഹു നിങ്ങൾക്കായി ത്വാലൂത്തിനെ രാജാവായി നിയോഗിച്ചിരിക്കുന്നു. നിങ്ങൾ ആവശ്യപ്പെട്ടതുപോലെ അവന്റെ നേതൃത്വത്തിൽ നിങ്ങൾ ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യണം."
എന്നാൽ ഇസ്രായീൽ സന്തതികളിലെ പ്രമുഖരും സമ്പന്നരുമായവർ അത്ഭുതത്തോടെയും എതിർപ്പോടെയും പറഞ്ഞു: "എങ്ങനെയാണ് ത്വാലൂത്തിന് ഞങ്ങളുടെ മേൽ രാജാധികാരം ഉണ്ടാകുക? ഞങ്ങളാണ് അവനെക്കാൾ രാജാധികാരത്തിന് അർഹരായവർ. കാരണം, രാജാധികാരം ഞങ്ങളുടെ കുടുംബ പാരമ്പര്യത്തിൽ ഉള്ളതാണ്, പ്രവാചകത്വവും ഞങ്ങളുടെ കുടുംബത്തിൽ തന്നെയാണ്. അവനാകട്ടെ സമ്പത്തിന്റെ വിശാലതയും നൽകപ്പെട്ടിട്ടില്ല. ദരിദ്രനായ അവന് രാജാധികാരത്തിന്റെ ചുമതലകൾ എങ്ങനെ നിർവഹിക്കാൻ കഴിയും?"
അപ്പോൾ അവരുടെ പ്രവാചകൻ അവരോട് മറുപടി പറഞ്ഞു: "അല്ലാഹു അവനെ നിങ്ങളുടെ മേൽ തെരഞ്ഞെടുത്തിരിക്കുന്നു. അല്ലാഹുവാണ് തന്റെ ദാസന്മാരുടെ കാര്യങ്ങൾ നന്നായി അറിയുന്നവൻ. അവൻ ത്വാലൂത്തിന് നിങ്ങളെ അപേക്ഷിച്ച് വിജ്ഞാനത്തിൽ വിശാലതയും ശരീരത്തിൽ ശക്തിയും സൗന്ദര്യവും വർദ്ധിപ്പിച്ചിരിക്കുന്നു. യുദ്ധതന്ത്രങ്ങളിലും ഭരണകാര്യങ്ങളിലും അവൻ കൂടുതൽ അറിവുള്ളവനാണ്. ശത്രുവിനെ നേരിടാൻ ശാരീരിക ശക്തിയും അവനുണ്ട്. രാജാധികാരം അല്ലാഹുവിന്റെ അധീനതയിലുള്ള കാര്യമാണ്; അവൻ താൻ ഇച്ഛിക്കുന്നവർക്ക് അത് നൽകുന്നു. അല്ലാഹു വിശാലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്നവനുമാണ്. തന്റെ ദാസന്മാരിൽ ആരാണ് രാജാധികാരത്തിന് അർഹൻ എന്ന് അവൻ നന്നായി അറിയുന്നു."
പ്രബോധന സന്ദേശം:
ഈ വിശുദ്ധ വചനങ്ങളിൽ നിന്ന് നാം പഠിക്കുന്ന പാഠങ്ങൾ ഏറെയാണ്. അല്ലാഹു തന്റെ വിജ്ഞാനം കൊണ്ട് മാത്രം അറിയുന്ന കാര്യങ്ങളിൽ മനുഷ്യർ ധൃതി കാണിക്കരുത്. സമ്പത്തും പദവിയും മാത്രമല്ല യോഗ്യതയുടെ മാനദണ്ഡം; വിജ്ഞാനവും ശാരീരിക ശക്തിയും കഴിവും കൂടിയാണ് പ്രധാനം. അല്ലാഹു തന്റെ ഇഷ്ടപ്രകാരം ആരെ വേണമെങ്കിലും ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. അവന്റെ തീരുമാനങ്ങളിൽ എല്ലായ്പ്പോഴും ജ്ഞാനവും ക്ഷേമവും ഒളിഞ്ഞിരിക്കുന്നു. നാം അല്ലാഹുവിന്റെ തീരുമാനങ്ങളിൽ തൃപ്തരാകുകയും അവന്റെ ജ്ഞാനത്തിൽ വിശ്വസിക്കുകയും വേണം. കാരണം, അല്ലാഹു വിശാലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്നവനുമാണ്.
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.
മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും ? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്‍മാറുകയാണുണ്ടായത്. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു.
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്.
അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
സൂറ അൽ-ബഖറ ആയത്ത് 247 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു.…
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.