Innamal mu`minoonal lazeena aamanoo billaahi wa Rasoolihee wa izaa kaanoo ma`ahoo `alaaa amrin jaami`il lam yazhaboo hataa yastaazinooh; innal lazeena yastaa zinookana ulaaa`ikal lazeena yu`minoona billaahi wa Rasoolih; fa izas taazanooka liba`di shaanihim faazal liman shi`ta minhum wastaghfir lahumul laah; innal laaha Gahfoor Raheem
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
🌐 Additional reference in தமிழ்
🌐 தமிழ்
அல்லாஹ்வின் மீதும், அவனுடைய தூதர் மீதும் ஈமான் கொண்டவர்களே! (உண்மை) முஃமின்களாவார்கள், மேலும், அவர்கள் ஒரு பொதுவான காரியம் பற்றி அவருடன் (ஆலோசிக்கக் கூடி) இருக்கும் போது அவருடைய அனுமதியின்றி (அங்கிருந்து) செல்லமாட்டார்கள்; (நபியே!) உம்மிடத்தில் (அவ்வாறு) அனுமதி பெற்றுச் செல்பவர்களே நிச்சயமாக அல்லாஹ்வின் மீதும் அவன் தூதர் மீதும் மெய்யாகவே ஈமான் கொண்டவர்கள், ஆகவே தங்கள் காரியங்கள் சிலவற்றுக்காக அவர்கள் உம்மிடம் அனுமதி கேட்டால், அவர்களில் நீர் விரும்பியவருக்கு அனுமதி கொடுப்பீராக இன்னும் அவர்களுக்காக அல்லாஹ்விடம் நீர் மன்னிப்புக் கோருவீராக நிச்சயமாக அல்லாஹ் மிக்க மன்னிப்பவன்; கிருபையுடையவன்.
أَمْرٍ جَامِعٍ: ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന കാര്യം; ജിഹാദ്, ജുമുഅ, പെരുന്നാൾ, പ്രധാനപ്പെട്ട കൂടിയാലോചനകൾ തുടങ്ങിയവ.
يَسْتَأْذِنُوهُ: അവനോട് (നബിയോട്) അനുവാദം ചോദിക്കുക.
شَأْنِهِمْ: അവരുടെ ആവശ്യങ്ങൾ / കാര്യങ്ങൾ.
اسْتَغْفِرْ: പാപമോചനം തേടുക.
വ്യാഖ്യാനം:
യഥാർത്ഥ വിശ്വാസികൾ എന്നു പറയുന്നത് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും അവരുടെ ജീവിതത്തിൽ ആ വിശ്വാസത്തിന്റെ അടയാളങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നവരാണ്. അവർ നബി(സ്വ)യുടെ കൂടെ ഒരു പൊതുകാര്യത്തിനായി (ജിഹാദ്, ജുമുഅ, പെരുന്നാൾ, പ്രധാനപ്പെട്ട കൂടിയാലോചന തുടങ്ങിയവ) ഒത്തുകൂടിയാൽ, അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ നബിയോട് അനുവാദം ചോദിക്കാതെ പിരിഞ്ഞുപോകുകയില്ല. ഇതാണ് അവരുടെ വിശ്വാസത്തിന്റെ ദൃഢതയുടെ തെളിവ്.
നബിയേ, നിന്നോട് അനുവാദം ചോദിക്കുന്നവരാണ് യഥാർത്ഥത്തിൽ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവർ. അവർ നിന്നോട് അവരുടെ ചില ആവശ്യങ്ങൾക്കായി അനുവാദം ചോദിച്ചാൽ, അവരിൽ നിനക്ക് ഇഷ്ടമുള്ളവർക്ക് നീ അനുവാദം നൽകുക. അവർക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. അവൻ തന്റെ ദാസന്മാരുടെ പാപങ്ങൾ പൊറുക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുന്നു.
പ്രയോജനങ്ങൾ:
യഥാർത്ഥ വിശ്വാസം വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തനങ്ങളിലൂടെയും നബി(സ്വ)യോടുള്ള ബഹുമാനത്തിലൂടെയും തെളിയിക്കപ്പെടണം.
മുസ്ലിം സമുദായത്തിന്റെ പൊതുകാര്യങ്ങളിൽ ക്രമവും അച്ചടക്കവും പാലിക്കൽ അവിശ്വസനീയമായ പ്രാധാന്യമുള്ള കാര്യമാണ്.
നേതാവിനോടുള്ള ബഹുമാനവും അനുസരണവും സമുദായത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്.
നബി(സ്വ)ക്ക് അനുവാദം നൽകാനുള്ള അധികാരം നൽകപ്പെട്ടിരിക്കുന്നു; ഇത് അദ്ദേഹത്തിന്റെ നേതൃത്വപരമായ പദവിയെ സൂചിപ്പിക്കുന്നു.
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ അമ്മാവന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ, താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ, നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്കും കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.