അൻ-നാസിഅത് സൂറ അറബി, മലയാളം

അൻ-നാസിഅത് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (46 ആയത്ത് — مكية). അൻ-നാസിഅത് കേൾക്കൂ, അൻ-നാസിഅത് വിവർത്തനം, അൻ-നാസിഅത് mp3, അൻ-നാസിഅത് pdf.

അൻ-നാസിഅത് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَالنَّازِعَاتِ غَرْقًا ۝١
📖 വിവർത്തനം ആയത്ത് 1
(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
وَالنَّاشِطَاتِ نَشْطًا ۝٢
📖 വിവർത്തനം ആയത്ത് 2
(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
وَالسَّابِحَاتِ سَبْحًا ۝٣
📖 വിവർത്തനം ആയത്ത് 3
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
فَالسَّابِقَاتِ سَبْقًا ۝٤
📖 വിവർത്തനം ആയത്ത് 4
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
فَالْمُدَبِّرَاتِ أَمْرًا ۝٥
📖 വിവർത്തനം ആയത്ത് 5
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
يَوْمَ تَرْجُفُ الرَّاجِفَةُ ۝٦
📖 വിവർത്തനം ആയത്ത് 6
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
تَتْبَعُهَا الرَّادِفَةُ ۝٧
📖 വിവർത്തനം ആയത്ത് 7
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
قُلُوبٌ يَوْمَئِذٍ وَاجِفَةٌ ۝٨
📖 വിവർത്തനം ആയത്ത് 8
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
أَبْصَارُهَا خَاشِعَةٌ ۝٩
📖 വിവർത്തനം ആയത്ത് 9
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ۝١٠
📖 വിവർത്തനം ആയത്ത് 10
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
أَإِذَا كُنَّا عِظَامًا نَّخِرَةً ۝١١
📖 വിവർത്തനം ആയത്ത് 11
നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ۝١٢
📖 വിവർത്തനം ആയത്ത് 12
അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ ۝١٣
📖 വിവർത്തനം ആയത്ത് 13
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِالسَّاهِرَةِ ۝١٤
📖 വിവർത്തനം ആയത്ത് 14
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
هَلْ أَتَاكَ حَدِيثُ مُوسَىٰ ۝١٥
📖 വിവർത്തനം ആയത്ത് 15
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى ۝١٦
📖 വിവർത്തനം ആയത്ത് 16
ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ۝١٧
📖 വിവർത്തനം ആയത്ത് 17
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ۝١٨
📖 വിവർത്തനം ആയത്ത് 18
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ۝١٩
📖 വിവർത്തനം ആയത്ത് 19
നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
فَأَرَاهُ الْآيَةَ الْكُبْرَىٰ ۝٢٠
📖 വിവർത്തനം ആയത്ത് 20
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
فَكَذَّبَ وَعَصَىٰ ۝٢١
📖 വിവർത്തനം ആയത്ത് 21
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ يَسْعَىٰ ۝٢٢
📖 വിവർത്തനം ആയത്ത് 22
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
فَحَشَرَ فَنَادَىٰ ۝٢٣
📖 വിവർത്തനം ആയത്ത് 23
അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ۝٢٤
📖 വിവർത്തനം ആയത്ത് 24
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ ۝٢٥
📖 വിവർത്തനം ആയത്ത് 25
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ ۝٢٦
📖 വിവർത്തനം ആയത്ത് 26
തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.
أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا ۝٢٧
📖 വിവർത്തനം ആയത്ത് 27
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
رَفَعَ سَمْكَهَا فَسَوَّاهَا ۝٢٨
📖 വിവർത്തനം ആയത്ത് 28
അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا ۝٢٩
📖 വിവർത്തനം ആയത്ത് 29
അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا ۝٣٠
📖 വിവർത്തനം ആയത്ത് 30
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا ۝٣١
📖 വിവർത്തനം ആയത്ത് 31
അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
وَالْجِبَالَ أَرْسَاهَا ۝٣٢
📖 വിവർത്തനം ആയത്ത് 32
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
مَتَاعًا لَّكُمْ وَلِأَنْعَامِكُمْ ۝٣٣
📖 വിവർത്തനം ആയത്ത് 33
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌
فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ۝٣٤
📖 വിവർത്തനം ആയത്ത് 34
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ ۝٣٥
📖 വിവർത്തനം ആയത്ത് 35
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ۝٣٦
📖 വിവർത്തനം ആയത്ത് 36
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
فَأَمَّا مَن طَغَىٰ ۝٣٧
📖 വിവർത്തനം ആയത്ത് 37
(അന്ന്‌) ആര്‍ അതിരുകവിയുകയും
وَآثَرَ الْحَيَاةَ الدُّنْيَا ۝٣٨
📖 വിവർത്തനം ആയത്ത് 38
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ۝٣٩
📖 വിവർത്തനം ആയത്ത് 39
(അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ۝٤٠
📖 വിവർത്തനം ആയത്ത് 40
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ۝٤١
📖 വിവർത്തനം ആയത്ത് 41
(അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۝٤٢
📖 വിവർത്തനം ആയത്ത് 42
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
فِيمَ أَنتَ مِن ذِكْرَاهَا ۝٤٣
📖 വിവർത്തനം ആയത്ത് 43
നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌?
إِلَىٰ رَبِّكَ مُنتَهَاهَا ۝٤٤
📖 വിവർത്തനം ആയത്ത് 44
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا ۝٤٥
📖 വിവർത്തനം ആയത്ത് 45
അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ۝٤٦
📖 വിവർത്തനം ആയത്ത് 46
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)
← 78 അൻ-നാസിഅത് (79/114) 80 →
വായിക്കുക അൻ-നാസിഅത് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

79النازعات An-Nazi'at 📚 46 ആയത്ത് مكية

ആയത്ത് ആയത്ത് – അൻ-നാസിഅത് സൂറ — 46 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers