PDF —
30 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഫജ്ർ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഫജ്ർ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഫജ്ർ വിവർത്തനം. സൂറ അൽ-ഫജ്ർ (Meccan) 30 ആയത്ത്.



30 ആയത്ത് · Meccan · മലയാളം
bismillah
ﭤﭥ
89:1 പ്രഭാതം തന്നെയാണ സത്യം.
ﭦﭧﭨ
89:2 പത്തു രാത്രികള്‍ തന്നെയാണ സത്യം.
ﭩﭪﭫ
89:3 ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
ﭬﭭﭮﭯ
89:4 രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
ﭰﭱﭲﭳﭴﭵﭶ
89:5 അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?
ﭷﭸﭹﭺﭻﭼﭽ
89:6 ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
ﭾﭿﮀﮁ
89:7 അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌
ﮂﮃﮄﮅﮆﮇﮈ
89:8 തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
ﮉﮊﮋﮌﮍﮎ
89:9 താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും
ﮏﮐﮑﮒ
89:10 ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
ﮓﮔﮕﮖﮗ
89:11 നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
ﮘﮙﮚﮛ
89:12 അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
ﮜﮝﮞﮟﮠﮡ
89:13 അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
ﮢﮣﮤﮥ
89:14 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.
ﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱ
89:15 എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.
ﯓﯔﯕﯖﯗﯘﯙﯚﯛﯜﯝ
89:16 എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.
ﯞﯟﯠﯡﯢﯣﯤ
89:17 അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
ﯥﯦﯧﯨﯩﯪ
89:18 പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
ﯫﯬﯭﯮﯯ
89:19 അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
ﯰﯱﯲﯳﯴ
89:20 ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
ﯵﯶﯷﯸﯹﯺﯻﯼ
89:21 അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
ﯽﯾﯿﰀﰁﰂ
89:22 നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
89:23 അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌?
ﭜﭝﭞﭟﭠ
89:24 അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
ﭡﭢﭣﭤﭥﭦ
89:25 അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
ﭧﭨﭩﭪﭫ
89:26 അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
ﭬﭭﭮﭯ
89:27 ഹേ; സമാധാനമടഞ്ഞ ആത്മാവേ,
ﭰﭱﭲﭳﭴﭵ
89:28 നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
ﭶﭷﭸﭹ
89:29 എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
ﭺﭻﭼ
89:30 എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers