PDF —
20 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ബലദ് pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ബലദ് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ബലദ് വിവർത്തനം. സൂറ അൽ-ബലദ് (Meccan) 20 ആയത്ത്.



20 ആയത്ത് · Meccan · മലയാളം
bismillah
ﭽﭾﭿﮀﮁ
90:1 ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
ﮂﮃﮄﮅﮆ
90:2 നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
ﮇﮈﮉﮊ
90:3 ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
ﮋﮌﮍﮎﮏﮐ
90:4 തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
ﮑﮒﮓﮔﮕﮖﮗ
90:5 അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
ﮘﮙﮚﮛﮜ
90:6 അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
ﮝﮞﮟﮠﮡﮢ
90:7 അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
ﮣﮤﮥﮦﮧ
90:8 അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
ﮨﮩﮪ
90:9 ഒരു നാവും രണ്ടു ചുണ്ടുകളും
ﮫﮬﮭ
90:10 തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
ﮮﮯﮰﮱ
90:11 എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
ﯓﯔﯕﯖﯗ
90:12 ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
ﯘﯙﯚ
90:13 ഒരു അടിമയെ മോചിപ്പിക്കുക.
ﯛﯜﯝﯞﯟﯠﯡ
90:14 അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
ﯢﯣﯤﯥ
90:15 കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
ﯦﯧﯨﯩﯪ
90:16 അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
ﯫﯬﯭﯮﯯﯰﯱﯲﯳﯴ
90:17 പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
ﯵﯶﯷﯸ
90:18 അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
ﭑﭒﭓﭔﭕﭖﭗ
90:19 നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
ﭘﭙﭚﭛ
90:20 അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers