PDF —
50 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-മുർസലാത്ത് pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-മുർസലാത്ത് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-മുർസലാത്ത് വിവർത്തനം. സൂറ അൽ-മുർസലാത്ത് (Meccan) 50 ആയത്ത്.

← അൽ-ഇൻസാൻസൂറ അൽ-മുർസലാത്ത് അൻ-നബഅ് →


50 ആയത്ത് · Meccan · മലയാളം
bismillah
ﮑﮒﮓ
77:1 തുടരെത്തുടരെ അയക്കപ്പെടുന്നവയും,
ﮔﮕﮖ
77:2 ശക്തിയായി ആഞ്ഞടിക്കുന്നവയും,
ﮗﮘﮙ
77:3 പരക്കെ വ്യാപിപ്പിക്കുന്നവയും,
ﮚﮛﮜ
77:4 വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
ﮝﮞﮟ
77:5 ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
ﮠﮡﮢﮣ
77:6 ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
ﮤﮥﮦﮧ
77:7 തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
ﮨﮩﮪﮫ
77:8 നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
ﮬﮭﮮﮯ
77:9 ആകാശം പിളര്‍ത്തപ്പെടുകയും,
ﮰﮱﯓﯔ
77:10 പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
ﯕﯖﯗﯘ
77:11 ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
ﯙﯚﯛﯜ
77:12 ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
ﯝﯞﯟ
77:13 തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
ﯠﯡﯢﯣﯤﯥ
77:14 ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
ﯦﯧﯨﯩ
77:15 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﯪﯫﯬﯭ
77:16 പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
ﯮﯯﯰﯱ
77:17 പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
ﯲﯳﯴﯵ
77:18 അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
ﯶﯷﯸﯹ
77:19 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
ﭑﭒﭓﭔﭕﭖ
77:20 നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
ﭗﭘﭙﭚﭛ
77:21 എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
ﭜﭝﭞﭟ
77:22 നിശ്ചിതമായ ഒരു അവധി വരെ.
ﭠﭡﭢﭣ
77:23 അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
ﭤﭥﭦﭧ
77:24 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﭨﭩﭪﭫﭬ
77:25 ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
ﭭﭮﭯ
77:26 മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
ﭰﭱﭲﭳﭴﭵﭶﭷ
77:27 അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
ﭸﭹﭺﭻ
77:28 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﭼﭽﭾﭿﮀﮁﮂ
77:29 (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.
ﮃﮄﮅﮆﮇﮈﮉ
77:30 മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
ﮊﮋﮌﮍﮎﮏﮐ
77:31 അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
ﮑﮒﮓﮔﮕ
77:32 തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
ﮖﮗﮘﮙ
77:33 അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
ﮚﮛﮜﮝ
77:34 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﮞﮟﮠﮡﮢ
77:35 അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
ﮣﮤﮥﮦﮧ
77:36 അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
ﮨﮩﮪﮫ
77:37 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﮬﮭﮮﮯﮰﮱﯓ
77:38 (അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
ﯔﯕﯖﯗﯘﯙ
77:39 ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
ﯚﯛﯜﯝ
77:40 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﯞﯟﯠﯡﯢﯣ
77:41 തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
ﯤﯥﯦﯧ
77:42 അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
ﯨﯩﯪﯫﯬﯭﯮ
77:43 (അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
ﯯﯰﯱﯲﯳ
77:44 തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
ﯴﯵﯶﯷ
77:45 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﯸﯹﯺﯻﯼﯽ
77:46 (അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
ﯾﯿﰀﰁ
77:47 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﰂﰃﰄﰅﰆﰇﰈ
77:48 അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.
ﰉﰊﰋﰌ
77:49 അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
ﰍﰎﰏﰐﰑ
77:50 ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers