അൽ-ബലദ് സൂറ അറബി, മലയാളം

അൽ-ബലദ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (20 ആയത്ത് — مكية). അൽ-ബലദ് കേൾക്കൂ, അൽ-ബലദ് വിവർത്തനം, അൽ-ബലദ് mp3, അൽ-ബലദ് pdf.

അൽ-ബലദ് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
لَا أُقْسِمُ بِهَٰذَا الْبَلَدِ ۝١
📖 വിവർത്തനം ആയത്ത് 1
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَأَنتَ حِلٌّ بِهَٰذَا الْبَلَدِ ۝٢
📖 വിവർത്തനം ആയത്ത് 2
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
وَوَالِدٍ وَمَا وَلَدَ ۝٣
📖 വിവർത്തനം ആയത്ത് 3
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ۝٤
📖 വിവർത്തനം ആയത്ത് 4
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ۝٥
📖 വിവർത്തനം ആയത്ത് 5
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
يَقُولُ أَهْلَكْتُ مَالًا لُّبَدًا ۝٦
📖 വിവർത്തനം ആയത്ത് 6
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ۝٧
📖 വിവർത്തനം ആയത്ത് 7
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?
أَلَمْ نَجْعَل لَّهُ عَيْنَيْنِ ۝٨
📖 വിവർത്തനം ആയത്ത് 8
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
وَلِسَانًا وَشَفَتَيْنِ ۝٩
📖 വിവർത്തനം ആയത്ത് 9
ഒരു നാവും രണ്ടു ചുണ്ടുകളും
وَهَدَيْنَاهُ النَّجْدَيْنِ ۝١٠
📖 വിവർത്തനം ആയത്ത് 10
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
فَلَا اقْتَحَمَ الْعَقَبَةَ ۝١١
📖 വിവർത്തനം ആയത്ത് 11
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
وَمَا أَدْرَاكَ مَا الْعَقَبَةُ ۝١٢
📖 വിവർത്തനം ആയത്ത് 12
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
فَكُّ رَقَبَةٍ ۝١٣
📖 വിവർത്തനം ആയത്ത് 13
ഒരു അടിമയെ മോചിപ്പിക്കുക.
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ۝١٤
📖 വിവർത്തനം ആയത്ത് 14
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
يَتِيمًا ذَا مَقْرَبَةٍ ۝١٥
📖 വിവർത്തനം ആയത്ത് 15
കുടുംബബന്ധമുള്ള അനാഥയ്ക്ക്‌
أَوْ مِسْكِينًا ذَا مَتْرَبَةٍ ۝١٦
📖 വിവർത്തനം ആയത്ത് 16
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ۝١٧
📖 വിവർത്തനം ആയത്ത് 17
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
أُولَٰئِكَ أَصْحَابُ الْمَيْمَنَةِ ۝١٨
📖 വിവർത്തനം ആയത്ത് 18
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ ۝١٩
📖 വിവർത്തനം ആയത്ത് 19
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيْهِمْ نَارٌ مُّؤْصَدَةٌ ۝٢٠
📖 വിവർത്തനം ആയത്ത് 20
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.
← 89 അൽ-ബലദ് (90/114) 91 →
വായിക്കുക അൽ-ബലദ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

90البلد Al-Balad 📚 20 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ബലദ് സൂറ — 20 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers