PDF —
15 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അശ്-ശംസ് pdf — ഡൗൺലോഡ് (മലയാളം)

സൂറ അശ്-ശംസ് pdf മലയാളം — ഡൗൺലോഡ് സൂറ അശ്-ശംസ് വിവർത്തനം. സൂറ അശ്-ശംസ് (Meccan) 15 ആയത്ത്.

← അൽ-ബലദ്സൂറ അശ്-ശംസ് അൽ-ലൈൽ →


15 ആയത്ത് · Meccan · മലയാളം
bismillah
ﭜﭝﭞ
91:1 സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
ﭟﭠﭡﭢ
91:2 ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
ﭣﭤﭥﭦ
91:3 പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
ﭧﭨﭩﭪ
91:4 രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
ﭫﭬﭭﭮ
91:5 ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
ﭯﭰﭱﭲ
91:6 ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
ﭳﭴﭵﭶ
91:7 മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
ﭷﭸﭹﭺ
91:8 എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
ﭻﭼﭽﭾﭿ
91:9 തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
ﮀﮁﮂﮃﮄ
91:10 അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
ﮅﮆﮇﮈ
91:11 ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
ﮉﮊﮋﮌ
91:12 അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
ﮍﮎﮏﮐﮑﮒﮓﮔ
91:13 അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
ﮕﮖﮗﮘﮙﮚﮛﮜ
91:14 അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
ﮝﮞﮟﮠ
91:15 അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers