അൽ-ഹദീദ് · 22/29
വിവർത്തനം ലിപ്യന്തരണം — അൽ-ഹദീദ്
مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ ٢٢
Transliteration
Maaa asaaba mim musee batin fil ardi wa laa feee anfusikum illaa fee kitaabim min qabli an nabra ahaa; innaa zaalika `alal laahi yaseer
വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില് തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില് ഉള്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.
Additional reference in தமிழ்
🎧 കേൾക്കൂ
📜 ആയത്ത് 20-24 — അൽ-ഹദീദ്
20اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
നിങ്ങള് അറിയുക: ഇഹലോകജീവിതമെന്നാല് കളിയും വിനോദവും അലങ്കാരവും നിങ്ങള് പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള് കര്ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള് അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല് പരലോകത്ത് (ദുര്വൃത്തര്ക്ക്) കഠിനമായ ശിക്ഷയും (സദ്വൃത്തര്ക്ക്) അല്ലാഹുവിങ്കല് നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.
21سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള പാപമോചനത്തിലേക്കും സ്വര്ഗത്തിലേക്കും നിങ്ങള് മുങ്കടന്നു വരുവിന്. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന് ഉദ്ദേശിക്കുന്നവര്ക്ക് അതവന് നല്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
22مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില് തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില് ഉള്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.
23لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ ۗ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
(ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്ക്കു നഷ്ടപ്പെട്ടതിന്റെ പേരില് നിങ്ങള് ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്ക്ക് അവന് നല്കിയതിന്റെ പേരില് നിങ്ങള് ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.
24الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ
അതായത് പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന് ജനങ്ങളോട് കല്പിക്കുകയും ചെയ്യുന്നവരെ. വല്ലവനും പിന്തിരിഞ്ഞ് പോകുകയാണെങ്കില് തീര്ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്ഹനുമത്രെ.
അൽ-ഹദീദ്ഖുർആൻ സൂചിക
29ആയത്ത്
MedinanRevelation
22ആയത്ത്
വിവർത്തനം — അൽ-ഹദീദ് 22
സൂറ അൽ-ഹദീദ് ആയത്ത് 22 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില് തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്…സൂറ ആയത്ത് 22/29 — അൽ-ഹദീദ് الحديد (Medinan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-ഹദീദ് കേൾക്കൂ, അൽ-ഹദീദ് വിവർത്തനം, അൽ-ഹദീദ് mp3, അൽ-ഹദീദ് pdf. ആയത്ത് 20–24. മലയാളത്തിൽ: தமிழ்.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
വിശുദ്ധ ഖുർആൻ
Tuesday, August 18, 2026
Don't forget us in your sincere prayers








