അൽ-ലൈൽ സൂറ അറബി, മലയാളം

അൽ-ലൈൽ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (21 ആയത്ത് — مكية). അൽ-ലൈൽ കേൾക്കൂ, അൽ-ലൈൽ വിവർത്തനം, അൽ-ലൈൽ mp3, അൽ-ലൈൽ pdf.

അൽ-ലൈൽ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَاللَّيْلِ إِذَا يَغْشَىٰ ۝١
📖 വിവർത്തനം ആയത്ത് 1
രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
وَالنَّهَارِ إِذَا تَجَلَّىٰ ۝٢
📖 വിവർത്തനം ആയത്ത് 2
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ۝٣
📖 വിവർത്തനം ആയത്ത് 3
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
إِنَّ سَعْيَكُمْ لَشَتَّىٰ ۝٤
📖 വിവർത്തനം ആയത്ത് 4
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ۝٥
📖 വിവർത്തനം ആയത്ത് 5
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
وَصَدَّقَ بِالْحُسْنَىٰ ۝٦
📖 വിവർത്തനം ആയത്ത് 6
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْيُسْرَىٰ ۝٧
📖 വിവർത്തനം ആയത്ത് 7
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ۝٨
📖 വിവർത്തനം ആയത്ത് 8
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
وَكَذَّبَ بِالْحُسْنَىٰ ۝٩
📖 വിവർത്തനം ആയത്ത് 9
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْعُسْرَىٰ ۝١٠
📖 വിവർത്തനം ആയത്ത് 10
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ ۝١١
📖 വിവർത്തനം ആയത്ത് 11
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
إِنَّ عَلَيْنَا لَلْهُدَىٰ ۝١٢
📖 വിവർത്തനം ആയത്ത് 12
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ ۝١٣
📖 വിവർത്തനം ആയത്ത് 13
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
فَأَنذَرْتُكُمْ نَارًا تَلَظَّىٰ ۝١٤
📖 വിവർത്തനം ആയത്ത് 14
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
لَا يَصْلَاهَا إِلَّا الْأَشْقَى ۝١٥
📖 വിവർത്തനം ആയത്ത് 15
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
الَّذِي كَذَّبَ وَتَوَلَّىٰ ۝١٦
📖 വിവർത്തനം ആയത്ത് 16
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
وَسَيُجَنَّبُهَا الْأَتْقَى ۝١٧
📖 വിവർത്തനം ആയത്ത് 17
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ۝١٨
📖 വിവർത്തനം ആയത്ത് 18
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ۝١٩
📖 വിവർത്തനം ആയത്ത് 19
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ۝٢٠
📖 വിവർത്തനം ആയത്ത് 20
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
وَلَسَوْفَ يَرْضَىٰ ۝٢١
📖 വിവർത്തനം ആയത്ത് 21
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.
← 91 അൽ-ലൈൽ (92/114) 93 →
വായിക്കുക അൽ-ലൈൽ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

92الليل Al-Layl 📚 21 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ലൈൽ സൂറ — 21 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers