അൽ-ഇൻഫിത്വാർ സൂറ അറബി, മലയാളം

അൽ-ഇൻഫിത്വാർ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (19 ആയത്ത് — مكية). അൽ-ഇൻഫിത്വാർ കേൾക്കൂ, അൽ-ഇൻഫിത്വാർ വിവർത്തനം, അൽ-ഇൻഫിത്വാർ mp3, അൽ-ഇൻഫിത്വാർ pdf.

അൽ-ഇൻഫിത്വാർ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
إِذَا السَّمَاءُ انفَطَرَتْ ۝١
📖 വിവർത്തനം ആയത്ത് 1
ആകാശം പൊട്ടി പിളരുമ്പോള്‍.
وَإِذَا الْكَوَاكِبُ انتَثَرَتْ ۝٢
📖 വിവർത്തനം ആയത്ത് 2
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
وَإِذَا الْبِحَارُ فُجِّرَتْ ۝٣
📖 വിവർത്തനം ആയത്ത് 3
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
وَإِذَا الْقُبُورُ بُعْثِرَتْ ۝٤
📖 വിവർത്തനം ആയത്ത് 4
ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ ۝٥
📖 വിവർത്തനം ആയത്ത് 5
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.
يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ ۝٦
📖 വിവർത്തനം ആയത്ത് 6
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ۝٧
📖 വിവർത്തനം ആയത്ത് 7
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ ۝٨
📖 വിവർത്തനം ആയത്ത് 8
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
كَلَّا بَلْ تُكَذِّبُونَ بِالدِّينِ ۝٩
📖 വിവർത്തനം ആയത്ത് 9
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
وَإِنَّ عَلَيْكُمْ لَحَافِظِينَ ۝١٠
📖 വിവർത്തനം ആയത്ത് 10
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.
كِرَامًا كَاتِبِينَ ۝١١
📖 വിവർത്തനം ആയത്ത് 11
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.
يَعْلَمُونَ مَا تَفْعَلُونَ ۝١٢
📖 വിവർത്തനം ആയത്ത് 12
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.
إِنَّ الْأَبْرَارَ لَفِي نَعِيمٍ ۝١٣
📖 വിവർത്തനം ആയത്ത് 13
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
وَإِنَّ الْفُجَّارَ لَفِي جَحِيمٍ ۝١٤
📖 വിവർത്തനം ആയത്ത് 14
തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
يَصْلَوْنَهَا يَوْمَ الدِّينِ ۝١٥
📖 വിവർത്തനം ആയത്ത് 15
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.
وَمَا هُمْ عَنْهَا بِغَائِبِينَ ۝١٦
📖 വിവർത്തനം ആയത്ത് 16
അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
وَمَا أَدْرَاكَ مَا يَوْمُ الدِّينِ ۝١٧
📖 വിവർത്തനം ആയത്ത് 17
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ ۝١٨
📖 വിവർത്തനം ആയത്ത് 18
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ ۝١٩
📖 വിവർത്തനം ആയത്ത് 19
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
← 81 അൽ-ഇൻഫിത്വാർ (82/114) 83 →
വായിക്കുക അൽ-ഇൻഫിത്വാർ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

82الإنفطار Al-Infitar 📚 19 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ഇൻഫിത്വാർ സൂറ — 19 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers