സൂറ അൽ-അലഖ് pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-അലഖ് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-അലഖ് വിവർത്തനം. സൂറ അൽ-അലഖ് (Meccan) 19 ആയത്ത്.
Related
- സൂറ അൽ-അലഖ് വിവർത്തനംമലയാളം
- സൂറ അൽ-അലഖ് mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-അലഖ്

ﮕﮖﮗﮘﮙﮚ
96:1
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
ﮛﮜﮝﮞﮟ
96:2
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
ﮠﮡﮢﮣ
96:3
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
ﮤﮥﮦﮧ
96:4
പേന കൊണ്ട് പഠിപ്പിച്ചവന്‍
ﮨﮩﮪﮫﮬﮭ
96:5
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
ﮮﮯﮰﮱﯓ
96:6
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
ﯔﯕﯖﯗ
96:7
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
ﯘﯙﯚﯛﯜ
96:8
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
ﯝﯞﯟﯠ
96:9
വിലക്കുന്നവനെ നീ കണ്ടുവോ?
ﯡﯢﯣﯤ
96:10
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
ﯥﯦﯧﯨﯩﯪ
96:11
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
ﯫﯬﯭﯮ
96:12
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
ﭑﭒﭓﭔﭕ
96:13
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
ﭖﭗﭘﭙﭚﭛ
96:14
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്?
ﭜﭝﭞﭟﭠﭡﭢ
96:15
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
ﭣﭤﭥﭦ
96:16
കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
ﭧﭨﭩ
96:17
എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
ﭪﭫﭬ
96:18
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
ﭭﭮﭯﭰﭱﭲﭳ
96:19
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







