അൽ-അഅ്റാഫ് · 40/206
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-അഅ്റാഫ്
إِنَّ الَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ وَكَذَٰلِكَ نَجْزِي الْمُجْرِمِينَ ۝٤٠
Innal lazeena kazzaboo bi Aayaatinaa wastakbaroo `anhaa laa tufattahu lahum ahwaabus samaaa`i wa laa yadkhuloonal jannata hattaa yalijal jamalu fee sammil khiyaat; wa kazaalika najzil mujrimeen
📖 മലയാളത്തിൽ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • സമ്മുൽ ഖിയാത്ത്: സൂചിയുടെ കുഴൽ (ദ്വാരം)
  • യലിജ: പ്രവേശിക്കുക
  • ജമൽ: ഒട്ടകം
  • മുജ്രിമീൻ: കുറ്റവാളികൾ, അക്രമികൾ

വ്യാഖ്യാനം:

തീർച്ചയായും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അവയിൽ നിന്ന് അഹങ്കാരം കാണിക്കുകയും ചെയ്തവർക്ക് ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയില്ല. അവരുടെ നന്മയുള്ള പ്രവർത്തനങ്ങൾ മേൽപ്പോട്ട് കയറുകയില്ല, അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയുമില്ല. മരണസമയത്ത് അവരുടെ ആത്മാക്കൾക്കും ആകാശത്തിലേക്കുള്ള വാതിൽ തുറക്കപ്പെടുകയില്ല. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുമില്ല - ഒട്ടകം സൂചിയുടെ കുഴലിൽ കടക്കുന്നത് വരെ മാത്രം. ഒട്ടകം ഏറ്റവും വലിയ മൃഗങ്ങളിൽ ഒന്നാണ്, സൂചിയുടെ കുഴൽ ഏറ്റവും ഇടുങ്ങിയ വസ്തുവും. അതിനാൽ ഇത് തികച്ചും അസാധ്യമായ കാര്യമാണ്. അതുപോലെ, അതായത് ഇതേ ശിക്ഷാരീതിയിൽ, കുറ്റവാളികളായ അക്രമികൾക്ക് നാം പ്രതിഫലം നൽകുന്നു.

പാഠങ്ങളും പ്രയോജനങ്ങളും:

  1. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളോടുള്ള നിഷേധവും അഹങ്കാരവും മനുഷ്യനെ എല്ലാ നന്മകളിൽ നിന്നും അകറ്റുന്നു.
  2. അല്ലാഹുവിന്റെ വചനങ്ങളോട് വിനയം കാണിക്കുകയും അവ സ്വീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുക.
  3. സ്വർഗ്ഗപ്രവേശനം അല്ലാഹുവിന്റെ കാരുണ്യത്തിന് വിധേയമാണ്; അത് അവിശ്വാസികൾക്ക് അസാധ്യമാണെന്ന് ഈ ഉപമ വ്യക്തമാക്കുന്നു.
  4. അല്ലാഹുവിന്റെ ശിക്ഷ നീതിപൂർവ്വകമാണ്; കുറ്റവാളികൾക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് അനുസൃതമായ പ്രതിഫലം ലഭിക്കും.
  5. ഈ ലോകത്ത് അല്ലാഹുവിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നതാണ് വിജയത്തിന്റെ പാത.


📜 ആയത്ത് 38-42 — സൂറ അൽ-അഅ്റാഫ്

38قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ الْجِنِّ وَالْإِنسِ فِي النَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰ إِذَا ادَّارَكُوا فِيهَا جَمِيعًا قَالَتْ أُخْرَاهُمْ لِأُولَاهُمْ رَبَّنَا هَٰؤُلَاءِ أَضَلُّونَا فَآتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَٰكِن لَّا تَعْلَمُونَ
അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്‌. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്‌. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
39وَقَالَتْ أُولَاهُمْ لِأُخْرَاهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْسِبُونَ
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
40إِنَّ الَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ وَكَذَٰلِكَ نَجْزِي الْمُجْرِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
41لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِي الظَّالِمِينَ
അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്‌.
42وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
അൽ-അഅ്റാഫ്ഖുർആൻ സൂചിക
206ആയത്ത്
MeccanRevelation
40ആയത്ത്

വിവർത്തനം — അൽ-അഅ്റാഫ് 40

സൂറ അൽ-അഅ്റാഫ് ആയത്ത് 40 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി…

സൂറ ആയത്ത് 40/206 — സൂറ അൽ-അഅ്റാഫ് الأعراف (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-അഅ്റാഫ് കേൾക്കൂ, സൂറ അൽ-അഅ്റാഫ് വിവർത്തനം, സൂറ അൽ-അഅ്റാഫ് mp3, സൂറ അൽ-അഅ്റാഫ് pdf. ആയത്ത് 38–42. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers