ഹൂദ് · 88/123
വിവർത്തനം ലിപ്യന്തരണം — സൂറ ഹൂദ്
قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ۝٨٨
Qaala yaa qawmi ara`aitum in kuntu `alaa baiyinatim mir Rabbee wa razaqanee minhu rizqan hasanaa; wa maaa ureedu an ukhaalifakum ilaa maaa anhaakum `anh; in ureedu illal islaaha mastata`t; wa maa tawfeeqeee illaa billaah; `alaihi tawakkaltu wa ilaihi uneeb
📖 മലയാളത്തിൽ
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

ശുഐബ് നബി (അലൈഹിസ്സലാം) തന്റെ ജനതയോട് പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ചു നോക്കിയോ? ഞാൻ എന്റെ രക്ഷിതാവിൽ നിന്നുള്ള വ്യക്തമായ തെളിവിന്റെയും (നബുവ്വത്തിന്റെയും ജ്ഞാനത്തിന്റെയും) അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അവൻ എനിക്ക് അനുഗ്രഹമായി വിശിഷ്ടമായ ഉപജീവനവും (ഹലാലായ സമ്പത്തും) നൽകിയിരിക്കുന്നു. ഇത്തരം അനുഗ്രഹങ്ങൾ ലഭിച്ചിട്ടും ഞാൻ നിങ്ങളെ വിലക്കുന്ന കാര്യങ്ങൾ തന്നെ ഞാൻ ചെയ്യുകയോ? ഞാൻ നിങ്ങളെ വിലക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ലക്ഷ്യം എന്റെ കഴിവിന്റെ പരിധിയിൽ നിങ്ങളുടെ നന്മയും പരിഷ്കരണവും മാത്രമാണ്. എന്റെ ഈ പ്രവർത്തനത്തിൽ വിജയം നൽകുന്നത് അല്ലാഹു മാത്രമാണ്. ഞാൻ അവനിൽ മാത്രം ഭരമേൽപ്പിച്ചിരിക്കുന്നു, അവങ്കലേക്ക് തന്നെയാണ് ഞാൻ മടങ്ങുന്നതും.

പ്രധാന പാഠങ്ങൾ:

  1. സത്യസന്ധതയും സ്വയം പ്രവർത്തനവും: ഒരു സത്യവിശ്വാസി മറ്റുള്ളവരെ നന്മയിലേക്ക് ക്ഷണിക്കുമ്പോൾ, ആദ്യം സ്വയം അത് പ്രവർത്തിക്കാൻ തയ്യാറാകണം. ഉപദേശിക്കുന്ന കാര്യങ്ങൾ സ്വയം ചെയ്യാതിരിക്കുന്നത് വലിയ നിന്ദ്യതയാണ്.
  2. നന്മയുടെ ക്ഷണം ലക്ഷ്യമാക്കി: ജനങ്ങളുടെ പരിഷ്കരണവും നന്മയും മാത്രമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ലക്ഷ്യം. വ്യക്തിപരമായ നേട്ടങ്ങളോ പദവികളോ അല്ല.
  3. അല്ലാഹുവിൽ ഭരമേൽപ്പിക്കൽ: എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ ആശ്രയിക്കുകയും അവനിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് വിജയത്തിന്റെ പാത. സ്വന്തം കഴിവിനെ മാത്രം ആശ്രയിക്കരുത്.
  4. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള നന്ദി: അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ തിരിച്ചറിയുകയും അവയോട് നന്ദി കാണിക്കുകയും ചെയ്യുന്നത്, മറ്റുള്ളവർക്ക് മാതൃകയാകാൻ സഹായിക്കുന്നു.


📜 ആയത്ത് 86-90 — സൂറ ഹൂദ്

86بَقِيَّتُ اللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ
അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല.
87قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ
അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ?
88قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
89وَيَا قَوْمِ لَا يَجْرِمَنَّكُمْ شِقَاقِي أَن يُصِيبَكُم مِّثْلُ مَا أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ
എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും.
90وَاسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي رَحِيمٌ وَدُودٌ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.
ഹൂദ്ഖുർആൻ സൂചിക
123ആയത്ത്
MeccanRevelation
88ആയത്ത്

വിവർത്തനം — ഹൂദ് 88

സൂറ ഹൂദ് ആയത്ത് 88 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍…

സൂറ ആയത്ത് 88/123 — സൂറ ഹൂദ് هود (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ ഹൂദ് കേൾക്കൂ, സൂറ ഹൂദ് വിവർത്തനം, സൂറ ഹൂദ് mp3, സൂറ ഹൂദ് pdf. ആയത്ത് 86–90. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers