ഹൂദ് · 87/123
വിവർത്തനം ലിപ്യന്തരണം — സൂറ ഹൂദ്
قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ ۝٨٧
Qaaloo yaa Shu`aybu asalaatuka taamuruka an natruka maa ya`budu aabaaa`unaaa aw an naf`ala feee amwaalinaa maa nashaaa`oo innaka la antal haleemur rasheed
📖 മലയാളത്തിൽ
അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00
📜

വിവർത്തനം — Tafsir

ശുഐബ് നബി(അ)യുടെ ജനത അദ്ദേഹത്തോട് പരിഹാസപൂർവ്വം പറഞ്ഞ വാക്കുകളാണ് ഈ ആയത്തിൽ വിവരിക്കുന്നത്.

പ്രധാന പദവിവരണങ്ങൾ:

  • അസ്വലാതുക: നിന്റെ പ്രാർത്ഥന / നമസ്കാരം
  • തത്റുക: ഞങ്ങൾ ഉപേക്ഷിക്കുക
  • അൽ-ഹലീം: സഹനശീലൻ, ക്ഷമാശീലൻ
  • അർ-റഷീദ്: നേർമാർഗ്ഗം പ്രാപിച്ചവൻ, ബുദ്ധിമാൻ

വിശദീകരണം:

ശുഐബ് നബി(അ) തന്റെ ജനതയെ ഏകദൈവ വിശ്വാസത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചപ്പോൾ, അവർ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ചോദിച്ചു: "ശുഐബേ, നീ നിരന്തരം നമസ്കരിക്കുന്ന ആ പ്രാർത്ഥനയാണോ നിനക്ക് ഇതെല്ലാം പറഞ്ഞുതരുന്നത്? അതാണോ ഞങ്ങളുടെ പിതാമഹന്മാർ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ ഉപേക്ഷിക്കാനും ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് നിഷേധിക്കാനും നിന്നോട് കൽപ്പിക്കുന്നത്?"

അവർ ഇത് പറഞ്ഞത് പരിഹാസത്തോടെയാണ്. അവർ തുടർന്നു: "തീർച്ചയായും നീ ഞങ്ങൾക്കറിയാവുന്ന സഹനശീലനും ബുദ്ധിമാനുമായ വ്യക്തിയാണ്. എന്നിട്ടും നീ ഇങ്ങനെയൊക്കെ പറയുന്നുവല്ലോ? നിനക്കെന്ത് പറ്റി?" എന്ന അർത്ഥത്തിലാണ് അവർ ഈ വാക്കുകൾ പറഞ്ഞത്. യഥാർത്ഥത്തിൽ അവർ ഉദ്ദേശിച്ചത് അദ്ദേഹം വിഡ്ഢിയും വഴിപിഴച്ചവനുമായി മാറിയെന്നാണ്.

പാഠവും സന്ദേശവും:

പ്രിയ സഹോദരങ്ങളേ, ഈ ആയത്തിൽ നാം കാണുന്നത് സത്യത്തിന്റെ പ്രബോധകർ നേരിടുന്ന പരിഹാസങ്ങളുടെ ചരിത്രമാണ്. ശുഐബ് നബി(അ)യെപ്പോലുള്ള മഹാന്മാർ പോലും ജനങ്ങളുടെ പരിഹാസത്തിന് വിധേയരായിട്ടുണ്ട്. എന്നാൽ അവർ പിൻമാറിയില്ല. സത്യം പറയാൻ അവർ ധൈര്യം കാണിച്ചു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അവർ സ്വത്തുക്കളിൽ ചെയ്തിരുന്ന തട്ടിപ്പും വഞ്ചനയും അളവിലും തൂക്കത്തിലും കുറവ് വരുത്തുന്ന പ്രവൃത്തികളുമാണ്. ഇസ്ലാം ഈ തിന്മകളെ നിരോധിക്കുന്നു. നാം നമ്മുടെ ജീവിതത്തിൽ സത്യസന്ധത പാലിക്കണം. അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്.

ശുഐബ് നബി(അ)യുടെ ജീവിതം നമുക്ക് പാഠമാണ്. അദ്ദേഹം ക്ഷമയോടെയും ബുദ്ധിപൂർവ്വം ജനങ്ങളെ നേർമാർഗ്ഗത്തിലേക്ക് ക്ഷണിച്ചു. നമ്മുടെ സമൂഹത്തിലും സത്യത്തിന്റെയും നീതിയുടെയും സന്ദേശം എത്തിക്കാൻ നാം മുന്നിട്ടിറങ്ങണം. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ക്ഷമയോടെ പ്രവർത്തിക്കുന്നവർക്ക് അല്ലാഹു വിജയം നൽകുമെന്ന് ഓർക്കുക.



📜 ആയത്ത് 85-89 — സൂറ ഹൂദ്

85وَيَا قَوْمِ أَوْفُوا الْمِكْيَالَ وَالْمِيزَانَ بِالْقِسْطِ ۖ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌.
86بَقِيَّتُ اللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ
അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല.
87قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ
അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ?
88قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
89وَيَا قَوْمِ لَا يَجْرِمَنَّكُمْ شِقَاقِي أَن يُصِيبَكُم مِّثْلُ مَا أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ
എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും.
ഹൂദ്ഖുർആൻ സൂചിക
123ആയത്ത്
MeccanRevelation
87ആയത്ത്

വിവർത്തനം — ഹൂദ് 87

സൂറ ഹൂദ് ആയത്ത് 87 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ…

സൂറ ആയത്ത് 87/123 — സൂറ ഹൂദ് هود (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ ഹൂദ് കേൾക്കൂ, സൂറ ഹൂദ് വിവർത്തനം, സൂറ ഹൂദ് mp3, സൂറ ഹൂദ് pdf. ആയത്ത് 85–89. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers