Maa kaana li ahlil Madeenati wa man hawlahum minal A`raabi ai yatakhallafoo `ar-Rasoolil laahi wa laa yarghaboo bi anfusihim `an nafsih; zaalika bi annahum laa yuseebuhum zama unw wa laa nasabunw wa laa makhmasatun fee sabeelil laahi wa laa yata`oona mawti`ai yagheezul kuffaara wa laa yanaaloona min `aduwwin nailan illaa kutiba lahum bihee `amalun saalih; innal laaha laa yudee`u ajral muhsineen
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്‍റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്‍റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല്‍ വെക്കുകയോ, ശത്രുവിന് വല്ല നാശവും ഏല്‍പിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവര്‍ക്ക് ഒരു സല്‍കര്‍മ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല.
🌐 Additional reference in தமிழ்
🌐 தமிழ்
மதீனா வாசிகளானாலும் சரி, அல்லது அவர்களைச் சூழ்ந்திருக்கும் கிராமவாசிகளானாலும் சரி, அவர்கள் அல்லாஹ்வின் தூதரைப்பிரிந்து பின் தங்குவதும், அல்லாஹ்வின் தூதரின் உயிரைவிடத் தம் உயிரையே பெரிதாகக் கருதுவதும் தகுதியுடையதல்ல ஏனென்றால் அல்லாஹ்வின் பாதையில் இவர்களுக்கு ஏற்படும் தாகம், களைப்பு (துயர்) பசி, காஃபிர்களை ஆத்திரமூட்டும்படியான இடத்தில் கால்வைத்து அதனால் பகைவனிடமிருந்து துன்பத்தையடைதல் ஆகிய இவையாவும் இவர்களுக்கு நற்கருமங்களாகவே பதிவு செய்யப்படுகின்றன - நிச்சயமாக அல்லாஹ் நன்மை செய்வோரின் கூலியை வீணாக்க மாட்டான்.
യത്വഊന മൗത്വിഅൻ: അവർ ചവിട്ടിമെതിക്കുന്ന ഒരു സ്ഥലവും
നൈലൻ: കൊല, തടവ്, അപമാനം തുടങ്ങിയ എന്തെങ്കിലും നേട്ടം
വ്യാഖ്യാനം:
മദീനാ നിവാസികൾക്കും അവരുടെ ചുറ്റുമുള്ള ഗ്രാമീണ അറബികൾക്കും അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധത്തിന് പുറപ്പെടുമ്പോൾ അവരോടൊപ്പം ചേരാതെ പിന്മാറി നിൽക്കുകയോ, സ്വന്തം ജീവനെ റസൂലിന്റെ (ﷺ) ജീവനെക്കാൾ പ്രിയപ്പെട്ടതായി കരുതി സുഖസൗകര്യങ്ങളിൽ കഴിയുകയോ ചെയ്യുന്നത് യോജിച്ച കാര്യമല്ല. അവർ റസൂലിന്റെ (ﷺ) കൂടെ ജിഹാദിന് പുറപ്പെടുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ അവർക്ക് അനുഭവിക്കേണ്ടി വരുന്ന ദാഹവും ക്ഷീണവും വിശപ്പും, സത്യനിഷേധികളെ കോപാകുലരാക്കുന്ന ഏത് സ്ഥലത്ത് അവർ കാലെടുത്തുവെക്കുന്നതും, ശത്രുക്കളിൽ നിന്ന് കൊല, തടവ്, അപമാനം തുടങ്ങിയ ഏത് നേട്ടം കൈവരിക്കുന്നതും - ഇവയെല്ലാം അവർക്ക് സൽകർമ്മങ്ങളായി രേഖപ്പെടുതപ്പെടുന്നതാണ്. കാരണം, സൽപ്രവൃത്തികൾ ചെയ്യുന്നവരുടെ പ്രതിഫലം അല്ലാഹു ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല.
പാഠങ്ങൾ:
ജിഹാദും അല്ലാഹുവിന്റെ മാർഗത്തിലുള്ള പ്രയത്നവും ഒരു മുസ്ലിമിന്റെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ കർമ്മങ്ങളിൽ പെട്ടതാണ്. റസൂലിന്റെ (ﷺ) കൂടെയുള്ള സേവനത്തിന് ഒരു വിശ്വാസിയും പിന്മാറരുത്.
അല്ലാഹുവിന്റെ മാർഗത്തിൽ അനുഭവിക്കുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും - ദാഹം, ക്ഷീണം, വിശപ്പ് - പ്രതിഫലാർഹമാണ്. ഇത് വിശ്വാസിക്ക് ആശ്വാസകരമായ വാർത്തയാണ്.
ശത്രുവിനെ ഭയപ്പെടുത്തുന്നതും അവരെ അപമാനിക്കുന്നതുമായ ഏത് പ്രവർത്തനവും അല്ലാഹുവിങ്കൽ സൽകർമ്മമായി രേഖപ്പെടുത്തപ്പെടുന്നു. അത് ചെറുതാണെങ്കിൽ പോലും.
അല്ലാഹു സൽകർമ്മങ്ങൾ ചെയ്യുന്നവരുടെ പ്രതിഫലം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല എന്നത് വിശ്വാസിക്ക് ഏറ്റവും വലിയ പ്രതീക്ഷയും പ്രചോദനവുമാണ്. അല്ലാഹുവിന്റെ കണക്ക് തികഞ്ഞതും നീതിയുക്തവുമാണ്.
മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്‍റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്‍റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല്‍ വെക്കുകയോ, ശത്രുവിന് വല്ല നാശവും ഏല്‍പിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവര്‍ക്ക് ഒരു സല്‍കര്‍മ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല.
പിന്നേക്ക് മേറ്റീവ്ക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍. അവന്‍ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്‍റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്‍റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല്‍ വെക്കുകയോ, ശത്രുവിന് വല്ല നാശവും ഏല്‍പിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവര്‍ക്ക് ഒരു സല്‍കര്‍മ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല.
സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.
സൂറ അത്-തൗബ ആയത്ത് 120 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്‍റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്‍റെ…
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.