അൽ-മാഇദ · 38/120
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മാഇദ
وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ ۝٣٨
Wassaariqu qassaariqatu faqta`oo aidiyahumma jazaaa`am bimaa kasabaa nakaalam minal laah; wallaahu `Azeezun hakeem
📖 മലയാളത്തിൽ
മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • السَّارِقُ: മോഷ്ടാവ് (പുരുഷൻ)
  • السَّارِقَةُ: മോഷ്ടാവ് (സ്ത്രീ)
  • فَاقْطَعُوا أَيْدِيَهُمَا: അവരുടെ കൈകൾ മുറിച്ചുകളയുക
  • جَزَاءً: പ്രതിഫലമായി / ശിക്ഷയായി
  • نَكَالًا: താക്കീത് / മാതൃകാപരമായ ശിക്ഷ
  • عَزِيزٌ: പ്രതാപവാനും അജയ്യനും
  • حَكِيمٌ: യുക്തിജ്ഞനും തീർപ്പുകാരനും

വ്യാഖ്യാനം:

മോഷ്ടാവായ പുരുഷനും മോഷ്ടാവായ സ്ത്രീയും — അവർ ചെയ്ത കുറ്റത്തിനുള്ള പ്രതിഫലമായും അല്ലാഹുവിങ്കൽ നിന്നുള്ള താക്കീത് ശിക്ഷയായും — ഭരണാധികാരികളും ന്യായാധിപന്മാരുമായ നിങ്ങൾ അവരുടെ വലതു കൈകൾ മുറിച്ചുകളയുക. മറ്റുള്ളവർക്ക് മുന്നറിയിപ്പും പാഠവുമാകുന്ന ഈ ശിക്ഷ, അവർ നേടിയെടുത്ത തെറ്റായ സമ്പത്തിനും അനീതിക്കും തക്കതായ പ്രതിഫലമാണ്. ജനങ്ങളുടെ സ്വത്തുക്കൾ അന്യായമായി അപഹരിക്കുന്നത് തടയാനും സമൂഹത്തിൽ നീതിയും സുരക്ഷിതത്വവും നിലനിർത്താനും വേണ്ടിയാണ് ഈ വിധി. അല്ലാഹു അജയ്യനും പ്രതാപവാനുമാണ്; അവന്റെ തീരുമാനങ്ങളെ ആർക്കും തടയാനോ മാറ്റാനോ കഴിയില്ല. അവൻ യുക്തിജ്ഞനുമാണ്; തന്റെ കൽപ്പനകളിലും നിരോധനങ്ങളിലും അവൻ പൂർണ്ണമായ ജ്ഞാനത്തോടെയാണ് പ്രവർത്തിക്കുന്നത്.

പാഠങ്ങളും പ്രയോജനങ്ങളും:

  1. ഇസ്ലാം സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. ജനങ്ങളുടെ സ്വത്തും അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്.
  2. കുറ്റത്തിന് തക്കതായ ശിക്ഷ നൽകുന്നത് നീതിയുടെ ഭാഗമാണ്. ഇത് കുറ്റവാളിയെ മാത്രമല്ല, മറ്റുള്ളവരെയും തെറ്റിൽ നിന്ന് തടയുന്നു.
  3. അല്ലാഹുവിന്റെ നിയമങ്ങൾ ജ്ഞാനപൂർവ്വമുള്ളതാണ്. മനുഷ്യന്റെ ക്ഷേമത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയാണ് അവൻ നിയമങ്ങൾ നൽകിയിരിക്കുന്നത്.
  4. ഇസ്ലാമിക നിയമങ്ങൾ പ്രായോഗികവും ജീവിതത്തിന് ചേർന്നതുമാണ്. അവ പാലിക്കുന്നവർക്ക് സമാധാനവും സുരക്ഷിതത്വവും ലഭിക്കും.
  5. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയും അവന്റെ നിയമങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നത് വിശ്വാസിയുടെ കടമയാണ്. ഇത് വ്യക്തിയെയും സമൂഹത്തെയും നന്മയിലേക്ക് നയിക്കുന്നു.


📜 ആയത്ത് 36-40 — സൂറ അൽ-മാഇദ

36إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്‌.
37يُرِيدُونَ أَن يَخْرُجُوا مِنَ النَّارِ وَمَا هُم بِخَارِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ
നരകത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ ആഗ്രഹിക്കും. അതില്‍ നിന്ന് പുറത്തുപോകാന്‍ അവര്‍ക്ക് സാധ്യമാവുകയേയില്ല. നിരന്തരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്‌.
38وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ
മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
39فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَّحِيمٌ
എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
40أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُعَذِّبُ مَن يَشَاءُ وَيَغْفِرُ لِمَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞ് കൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
അൽ-മാഇദഖുർആൻ സൂചിക
120ആയത്ത്
MedinanRevelation
38ആയത്ത്

വിവർത്തനം — അൽ-മാഇദ 38

സൂറ അൽ-മാഇദ ആയത്ത് 38 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള…

സൂറ ആയത്ത് 38/120 — സൂറ അൽ-മാഇദ المائدة (Medinan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മാഇദ കേൾക്കൂ, സൂറ അൽ-മാഇദ വിവർത്തനം, സൂറ അൽ-മാഇദ mp3, സൂറ അൽ-മാഇദ pdf. ആയത്ത് 36–40. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers