അൽ-മുത്വഫ്ഫിഫീൻ · 11/36
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുത്വഫ്ഫിഫീൻ
الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ ۝١١
Allazeena yukazziboona bi yawmid deen
📖 മലയാളത്തിൽ
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • يَوْمِ الدِّينِ: പ്രതിഫലത്തിന്റെ ദിവസം, അതായത് അന്ത്യനാൾ.

വ്യാഖ്യാനം:

അന്ത്യനാളിനെയും അതിലെ പ്രതിഫലത്തെയും കളവാക്കിപ്പറയുന്നവർക്കാണ് അന്ന് കഠിനമായ ശിക്ഷയുണ്ടാകുക. അതായത്, അല്ലാഹു തന്റെ ദാസന്മാർക്ക് അവരുടെ ഇഹലോകത്തെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന ദിവസത്തെ നിഷേധിക്കുന്നവർ. ഈ നിഷേധം അതിക്രമകാരിയും പാപിയുമായ ഓരോരുത്തരിൽ നിന്നും മാത്രമേ ഉണ്ടാകൂ. അവർക്ക് ഖുർആൻ ഓതികേൾപ്പിക്കപ്പെട്ടാൽ അത് പഴമക്കാരുടെ കെട്ടുകഥകളാണെന്ന് അവർ പറയും. എന്നാൽ അവരുടെ ഈ വാദം തെറ്റാണ്; അത് അല്ലാഹുവിന്റെ വചനവും അവന്റെ പ്രവാചകന് നൽകപ്പെട്ട ദിവ്യസന്ദേശവുമാണ്. അവരുടെ ഹൃദയങ്ങളെ സത്യം സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞത് അവർ ചെയ്തുകൂട്ടിയ പാപങ്ങളുടെ ആധിക്യമാണ്. അവർ കരുതുന്നതുപോലെയല്ല കാര്യം; അവർ അന്ത്യനാളിൽ തങ്ങളുടെ രക്ഷിതാവിനെ കാണുന്നതിൽ നിന്ന് തടയപ്പെട്ടവരായിരിക്കും. (ഈ വചനത്തിൽ സത്യവിശ്വാസികൾ സ്വർഗത്തിൽ തങ്ങളുടെ രക്ഷിതാവിനെ കാണുമെന്നതിന് തെളിവുണ്ട്.) എന്നിട്ട് അവർ നരകത്തിൽ പ്രവേശിച്ച് അതിന്റെ ചൂട് അനുഭവിക്കേണ്ടിവരും. അപ്പോൾ അവരോട് പറയപ്പെടും: "നിങ്ങൾ കളവാക്കിപ്പറഞ്ഞിരുന്ന പ്രതിഫലം ഇതാണ്."

പാഠങ്ങൾ:

  1. അന്ത്യനാളിലെ പ്രതിഫലത്തിൽ വിശ്വസിക്കുന്നത് വിശ്വാസിയുടെ അടിസ്ഥാന സവിശേഷതയാണ്; അതിനെ നിഷേധിക്കുന്നത് പാപത്തിന്റെയും അതിക്രമത്തിന്റെയും ലക്ഷണമാണ്.
  2. പാപങ്ങളുടെ ആവർത്തനം ഹൃദയത്തെ കഠിനമാക്കുകയും സത്യം സ്വീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
  3. ഖുർആൻ മനുഷ്യരുടെ വാക്കല്ല, മറിച്ച് അല്ലാഹുവിന്റെ വചനമാണ്; അതിനെ പഴമക്കാരുടെ കെട്ടുകഥകളായി തള്ളിക്കളയുന്നത് വലിയ നിഷേധമാണ്.
  4. സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ തങ്ങളുടെ രക്ഷിതാവിനെ കാണാനുള്ള ഭാഗ്യം ലഭിക്കും എന്നത് ഏറ്റവും വലിയ പ്രതിഫലങ്ങളിൽ ഒന്നാണ്.
  5. ഓരോ മനുഷ്യനും തന്റെ പ്രവർത്തനങ്ങൾക്ക് അന്ത്യനാളിൽ കണക്കു ചോദിക്കപ്പെടുകയും പ്രതിഫലം നൽകപ്പെടുകയും ചെയ്യും എന്ന ബോധ്യം ജീവിതത്തെ നേർവഴിയിൽ നിലനിർത്താൻ സഹായിക്കുന്നു.


📜 ആയത്ത് 9-13 — സൂറ അൽ-മുത്വഫ്ഫിഫീൻ

9كِتَابٌ مَّرْقُومٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
10وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
11الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
12وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
13إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
അൽ-മുത്വഫ്ഫിഫീൻഖുർആൻ സൂചിക
36ആയത്ത്
MeccanRevelation
11ആയത്ത്

വിവർത്തനം — അൽ-മുത്വഫ്ഫിഫീൻ 11

സൂറ അൽ-മുത്വഫ്ഫിഫീൻ ആയത്ത് 11 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.

സൂറ ആയത്ത് 11/36 — സൂറ അൽ-മുത്വഫ്ഫിഫീൻ المطففين (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുത്വഫ്ഫിഫീൻ കേൾക്കൂ, സൂറ അൽ-മുത്വഫ്ഫിഫീൻ വിവർത്തനം, സൂറ അൽ-മുത്വഫ്ഫിഫീൻ mp3, സൂറ അൽ-മുത്വഫ്ഫിഫീൻ pdf. ആയത്ത് 9–13. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, September 8, 2026

Don't forget us in your sincere prayers