Wa law anna Ahlal Kitaabi aamanoo wattaqaw lakaffarnaa `anhum saiyiaatihim wa la adkhalnaahu Jannaatin Na`eem
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
🌐 Additional reference in தமிழ்
🌐 தமிழ்
வேதமுடையவர்கள் மெய்யாகவே ஈமான் கொண்டு, (அல்லாஹ்வுக்கு) அஞ்சி, நடந்தார்களானால், நிச்சயமாக நாம் அவர்களுடைய பாவங்களை அவர்களை விட்டும் மன்னித்து, அவர்களை (நிலையான) இன்பங்கள் மிகுந்த சுவனபதிகளில் நுழைய வைப்போம்.
വേദക്കാരായ യഹൂദരും ക്രിസ്ത്യാനികളും മുഹമ്മദ് നബി(സ്വ)യിലും അവർക്ക് അവതരിപ്പിക്കപ്പെട്ട സത്യവേദത്തിലും വിശ്വസിക്കുകയും, അല്ലാഹുവിനോട് ഭക്തി പുലർത്തി പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നുവെങ്കിൽ, അല്ലാഹു അവരുടെ മുൻകാല പാപങ്ങളെല്ലാം പൊറുത്തുകൊടുക്കുമായിരുന്നു. അവർ ചെയ്ത തിന്മകൾ എത്ര വലുതും ധാരാളവുമാണെങ്കിൽപ്പോലും അവയെ മായ്ച്ചുകളയുമായിരുന്നു. കാരണം, ഇസ്ലാം സ്വീകരിക്കുന്നത് മുൻകാല പാപങ്ങളെ മായ്ച്ചുകളയുന്നതാണ്. മാത്രമല്ല, പരലോകത്ത് അവരെ അനന്തമായ സുഖാനുഭവങ്ങൾ നിറഞ്ഞ സ്വർഗ്ഗോദ്യാനങ്ങളിൽ പ്രവേശിപ്പിക്കുമായിരുന്നു. അവിടെ അവർക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷവും സമാധാനവും ലഭിക്കുമായിരുന്നു.
ഈ വചനത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ട പ്രധാന പാഠം ഇതാണ്: സത്യം സ്വീകരിക്കാനും ജീവിതം നന്നാക്കാനും ഒരിക്കലും വൈകരുത്. അല്ലാഹുവിന്റെ കാരുണ്യം അതിവിശാലമാണ്. ഏത് സാഹചര്യത്തിലുള്ളവർക്കും അവങ്കലേക്ക് മടങ്ങിവരാം. വേദക്കാർക്ക് മാത്രമല്ല, എല്ലാ മനുഷ്യർക്കും ഈ ക്ഷണം ബാധകമാണ്. അല്ലാഹുവിന്റെ കാരുണ്യവാതിൽ എല്ലാവർക്കുമായി തുറന്നുകിടക്കുന്നു. സത്യവിശ്വാസവും ഭക്തിയും സ്വീകരിച്ചാൽ മതി, അല്ലാഹു എല്ലാ തെറ്റുകളും പൊറുത്തുതരികയും സ്വർഗ്ഗം നൽകുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ മഹത്തായ വാഗ്ദാനമാണ്.
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
കുറ്റകരമായത് അവര്‍ പറയുന്നതില്‍ നിന്നും നിഷിദ്ധമായ സമ്പാദ്യം അവര്‍ തിന്നുതില്‍ നിന്നും പുണ്യപുരുഷന്‍മാരും പണ്ഡിതന്‍മാരും അവരെ തടയാതിരുന്നത് എന്ത്കൊണ്ടാണ്? അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.