അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിത്തന്നത്. തീര്‍ച്ചയായും കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
🌐 Additional reference in தமிழ்
🌐 தமிழ்
நீங்கள் அதில் சகம் பெறுவதற்காக இரவையும், (பொருட்களைப்) பார்ப்பதற்கு ஏற்றவாறு பகலையும் உங்களுக்காக அவனே உண்டாக்கினான்; நிச்சயமாக இதில் (அவன் வசனங்களைச்) செவிசாய்த்துக் (கவனமாகக்) கேட்கும் மக்களுக்கு (நிரம்ப) அத்தாட்சிகள் இருக்கின்றன.
അല്ലാഹുവാണ് നിങ്ങൾക്ക് രാത്രിയെ ശാന്തി നേടാനുള്ള സമയമാക്കിയത്, പകലിനെ വെളിച്ചം നൽകുന്നതാക്കിയത്. രാത്രിയുടെ ഇരുട്ടിൽ നിങ്ങൾ വിശ്രമിക്കുകയും ക്ഷീണം മാറ്റുകയും ചെയ്യുന്നു. പകലിൻ്റെ വെളിച്ചത്തിൽ നിങ്ങൾക്ക് കാണാനും ജീവിതോപാധി തേടാനും സാധിക്കുന്നു. ഈ ക്രമീകരണത്തിൽ അല്ലാഹുവിൻ്റെ ഏകത്വത്തിനും കരുതലിനും വ്യക്തമായ തെളിവുകളുണ്ട്. ശ്രദ്ധിച്ച് കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക് ഇത് മതിയായ ദൃഷ്ടാന്തമാണ്.
(നബിയേ,) അവരുടെ വാക്ക് നിനക്ക് വ്യസനമുണ്ടാക്കാതിരിക്കട്ടെ. തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.