അത്-തൗബ · 96/129
വിവർത്തനം ലിപ്യന്തരണം — സൂറ അത്-തൗബ
يَحْلِفُونَ لَكُمْ لِتَرْضَوْا عَنْهُمْ ۖ فَإِن تَرْضَوْا عَنْهُمْ فَإِنَّ اللَّهَ لَا يَرْضَىٰ عَنِ الْقَوْمِ الْفَاسِقِينَ ۝٩٦
Yahlifoona lakum litardaw `anhum fa in tardaw `anhum fa innal laaha laa yardaa `anil qawmil faasiqeen
📖 മലയാളത്തിൽ
നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്‌. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

വാക്കുകളുടെ വിശദീകരണം:

  • يَحْلِفُونَ: അവർ സത്യം ചെയ്യുന്നു.
  • لِتَرْضَوْا عَنْهُمْ: നിങ്ങൾ അവരെക്കുറിച്ച് തൃപ്തിപ്പെടാൻ വേണ്ടി.
  • الْفَاسِقِينَ: അനുസരണത്തിൽ നിന്ന് പുറത്തുപോയവർ, ദുർമാർഗികൾ.

തഫ്സീർ (വ്യാഖ്യാനം):

വിശ്വാസികളേ, യുദ്ധത്തിൽ നിന്ന് പിന്മാറിയ ഈ കപടവിശ്വാസികൾ നിങ്ങളുടെ മുന്നിൽ വന്ന് നിങ്ങളെ തൃപ്തിപ്പെടുത്താനും അവരുടെ ഒഴികഴിവുകൾ അംഗീകരിപ്പിക്കാനും വേണ്ടി വ്യാജ സത്യം ചെയ്യുന്നു. അവരുടെ കള്ളം നിങ്ങൾക്ക് അറിയില്ലാത്തതിനാൽ നിങ്ങൾ അവരോട് തൃപ്തിപ്പെട്ടാലും, അത് കൊണ്ട് അവർക്ക് ഒരു പ്രയോജനവും ഉണ്ടാകില്ല. കാരണം, അല്ലാഹുവിന്റെ തൃപ്തി മാത്രമാണ് യഥാർത്ഥ വിജയം. നിങ്ങളുടെ തൃപ്തി അല്ലാഹുവിന്റെ തൃപ്തിക്ക് പകരമാകില്ല. അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉള്ള അനുസരണത്തിൽ നിന്ന് പുറത്തുപോയി, കാപട്യത്തിലും ദുർമാർഗത്തിലും തുടരുന്ന ജനങ്ങളോട് അല്ലാഹു ഒരിക്കലും തൃപ്തിപ്പെടുകയില്ല. അതിനാൽ, അല്ലാഹു കോപിച്ചവരോട് നിങ്ങൾ തൃപ്തിപ്പെട്ട് അവന്റെ കോപത്തിന് പാത്രമാകരുത്. അല്ലാഹുവിന്റെ കോപവും കഠിനമായ ശിക്ഷയും അവർക്കെതിരെ ഉണ്ടായിരിക്കെ, നിങ്ങളുടെ തൃപ്തി മാത്രം അവർക്ക് ഒരു ഗുണവും ചെയ്യില്ല.

പാഠങ്ങളും പ്രയോജനങ്ങളും:

  1. സത്യം ചെയ്യുന്നത് മാത്രം ഒരാളുടെ വിശ്വാസ്യത തെളിയിക്കില്ല; കപടവിശ്വാസികൾ സത്യം ചെയ്താലും അവരുടെ പ്രവർത്തനങ്ങളാണ് അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നത്.
  2. അല്ലാഹുവിന്റെ തൃപ്തിയാണ് ഏറ്റവും വലിയ ലക്ഷ്യം; മനുഷ്യരുടെ തൃപ്തി അതിന് തുല്യമല്ല. അതിനാൽ, അല്ലാഹുവിനെ അനുസരിക്കുന്നതിന് മുൻഗണന നൽകണം.
  3. ദുർമാർഗത്തിലും പാപത്തിലും തുടരുന്നവരോട് അല്ലാഹുവിന്റെ കോപമാണ് ഉണ്ടാകുക; അവരോട് സ്നേഹവും തൃപ്തിയും കാണിക്കുന്നത് അല്ലാഹുവിനോടുള്ള അനുസരണത്തിന് വിരുദ്ധമാണ്.
  4. ക്ഷമിക്കുന്നതും മാപ്പ് നൽകുന്നതും നല്ലതാണെങ്കിലും, പാപത്തിൽ തുടരുന്നവരോട് ക്ഷമിക്കുന്നത് അവരുടെ ദുർമാർഗത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ എന്ന് മനസ്സിലാക്കണം.
  5. ഈ ലോകത്ത് മനുഷ്യരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിനേക്കാൾ, പരലോകത്ത് അല്ലാഹുവിന്റെ തൃപ്തി നേടാൻ ശ്രമിക്കുകയാണ് വിജ്ഞാനിയുടെ ലക്ഷ്യം. അല്ലാഹുവിന്റെ തൃപ്തിയാണ് ഏറ്റവും വലിയ സൗഭാഗ്യം.


📜 ആയത്ത് 94-98 — സൂറ അത്-തൗബ

94يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
അവരുടെ അടുക്കലേക്ക് (യുദ്ധം കഴിഞ്ഞ്‌) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് ഒഴികഴിവ് പറയുന്നതാണ്‌. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (കാരണം) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് അറിയിച്ച് തന്നിട്ടുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്‌.
95سَيَحْلِفُونَ بِاللَّهِ لَكُمْ إِذَا انقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا عَنْهُمْ ۖ فَأَعْرِضُوا عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَاهُمْ جَهَنَّمُ جَزَاءً بِمَا كَانُوا يَكْسِبُونَ
നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി യത്രെ അത്‌. അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്‌.
96يَحْلِفُونَ لَكُمْ لِتَرْضَوْا عَنْهُمْ ۖ فَإِن تَرْضَوْا عَنْهُمْ فَإِنَّ اللَّهَ لَا يَرْضَىٰ عَنِ الْقَوْمِ الْفَاسِقِينَ
നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്‌. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച.
97الْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا حُدُودَ مَا أَنزَلَ اللَّهُ عَلَىٰ رَسُولِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
അഅ്‌റാബികള്‍ (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്‍റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
98وَمِنَ الْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ الدَّوَائِرَ ۚ عَلَيْهِمْ دَائِرَةُ السَّوْءِ ۗ وَاللَّهُ سَمِيعٌ عَلِيمٌ
തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്‌. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
അത്-തൗബഖുർആൻ സൂചിക
129ആയത്ത്
MedinanRevelation
96ആയത്ത്

വിവർത്തനം — അത്-തൗബ 96

സൂറ അത്-തൗബ ആയത്ത് 96 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്‌. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി…

സൂറ ആയത്ത് 96/129 — സൂറ അത്-തൗബ التوبة (Medinan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അത്-തൗബ കേൾക്കൂ, സൂറ അത്-തൗബ വിവർത്തനം, സൂറ അത്-തൗബ mp3, സൂറ അത്-തൗബ pdf. ആയത്ത് 94–98. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers