Ulaaa`ikal lazeena hadal laahu fabihudaahumuq tadih; qul laaa as`alukum `alaihi ajran in huwa illaa zikraa lil `aalameen
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
🌐 Additional reference in தமிழ்
🌐 தமிழ்
இவர்கள் யாவரையும் அல்லாஹ் நேர்வழியில் செலுத்தினான்; ஆதலால், இவர்களுடைய நேர்வழியையே நீரும் பின்பற்றுவீராக "இதற்காக நாம் உங்களிடம் எவ்வித பிரதிபலனையும் கேட்கவில்லை இது (இக்குர்ஆன்) உலக மக்கள் யாவருக்கும் நல்லுபதேசமேயன்றி வேறில்லை" என்றுங் கூறுவீராக.
മുൻപ് പരാമർശിക്കപ്പെട്ട ആ പ്രവാചകന്മാരാണ് അല്ലാഹു നേർവഴി കാണിച്ചവർ. അവരുടെ പിതാക്കൾ, സന്തതികൾ, സഹോദരങ്ങൾ എന്നിവരും അതിൽ ഉൾപ്പെടുന്നു. അവരെല്ലാം സത്യമാർഗത്തിൽ സ്ഥിരത പുലർത്തിയവരാണ്. അതിനാൽ, നബിയേ, അവരുടെ മാർഗം പിന്തുടരുകയും അവരുടെ മാതൃക സ്വീകരിക്കുകയും ചെയ്യുക. ഏകദൈവവിശ്വാസത്തിലും ക്ഷമയിലും അവരെ അനുകരിക്കുക. എന്നാൽ ശരീഅത്തുകൾ വ്യത്യസ്തമായിരുന്നതിനാൽ അവയിൽ അവരെ പിന്തുടരേണ്ടതില്ല.
ശേഷം അല്ലാഹു നബിയോട് പറയാൻ നിർദ്ദേശിക്കുന്നു: ഈ ഖുർആൻ എത്തിച്ചുതരുന്നതിന് ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാണ്. ഈ ഖുർആൻ മനുഷ്യർക്കും ജിന്നുകൾക്കും വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലും ഉപദേശവും മാത്രമാണ്. അതിലൂടെ അവർ നേർമാർഗം കണ്ടെത്തുകയും സത്യത്തിലേക്ക് മടങ്ങുകയും ചെയ്യണം എന്നതാണ് ലക്ഷ്യം.
പ്രയോജനങ്ങൾ:
പ്രവാചകന്മാരുടെ മാർഗം പിന്തുടരുക എന്നതാണ് വിജയത്തിന്റെ പാത. അവരുടെ ജീവിതം നമുക്ക് മാതൃകയാണ്.
സത്യമാർഗത്തിലേക്ക് ക്ഷണിക്കുന്നവർ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കരുത്; അവരുടെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാണ്.
ഖുർആൻ സർവ്വലോകത്തിനുമുള്ള ഒരു ഉപദേശമാണ്; അത് എല്ലാ മനുഷ്യർക്കും ജിന്നുകൾക്കും വഴികാട്ടിയാണ്.
ദൈവിക മാർഗദർശനം ലഭിച്ചവരുടെ പാത പിന്തുടരുന്നത് നമ്മെ സത്യത്തിലേക്കും നന്മയിലേക്കും നയിക്കും.
പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്ന് ക്ഷമ, സ്ഥിരത, സത്യസന്ധത എന്നിവ നാം പഠിക്കണം.
അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.
അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത് ? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.
ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി (മക്ക) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്.
സൂറ അൽ-അൻആം ആയത്ത് 90 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,)…
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.